മലേഷ്യ മാസ്റ്റേഴ്‌സ്: ജയത്തോടെ പുതുവര്‍ഷം തുടങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍

Published : Jan 07, 2020, 09:53 AM ISTUpdated : Jan 07, 2020, 09:55 AM IST
മലേഷ്യ മാസ്റ്റേഴ്‌സ്: ജയത്തോടെ പുതുവര്‍ഷം തുടങ്ങാന്‍ ഇന്ത്യന്‍ താരങ്ങള്‍

Synopsis

പി വി സിന്ധു, സൈന നെഹ്‌വാള്‍, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ്, പി കശ്യപ്, സായ്‌പ്രണീത് എന്നിവരാണ് മത്സരിക്കുന്ന പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍

ക്വലാലംപൂര്‍: പുതുവര്‍ഷത്തിലെ ആദ്യ ബാഡ്‌മിന്‍റൺ ടൂര്‍ണമെന്‍റിന് ഇന്ന് തുടക്കം. മലേഷ്യ മാസ്റ്റേഴ്‌സ് ടൂര്‍ണമെന്‍റില്‍ ആറാം സീ‍ഡ് പി വി സിന്ധു, സൈന നെഹ്‌വാള്‍, കെ ശ്രീകാന്ത്, എച്ച് എസ് പ്രണോയ്, പി കശ്യപ്, സായ്‌പ്രണീത് എന്നിവരാണ് മത്സരിക്കുന്ന പ്രമുഖ ഇന്ത്യന്‍ താരങ്ങള്‍. 

ആദ്യ റൗണ്ടിൽ റഷ്യന്‍ താരം എവ്ജീനിയ കൊസെറ്റ്സ്കയ ആണ് സിന്ധുവിന്‍റെ എതിരാളി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിങിനെ സിന്ധു നേരിടുന്ന നിലയിലാണ് മത്സരക്രമം. സൈന യോഗ്യതാറൗണ്ട് മറികടന്നുവരുന്ന താരത്തെ നേരിടുമ്പോള്‍ ഭര്‍ത്താവ് പി കശ്യപ് ടോപ് സീഡ് കെന്‍റോ മൊമോട്ടയെ നേരിടും.

മലയാളി താരം എച്ച് എസ് പ്രണോയ് ജാപ്പനീസ് താരം കാന്‍റാ സുനെയാമയെ ആണ് നേരിടുന്നത്. പുരുഷ വിഭാഗം ഡബിള്‍സില്‍ സാത്വിക് സായ്‍‍രാജ്- ചിരാഗ് ഷെട്ടി സഖ്യവും ആദ്യ റൗണ്ടിൽ ഇറങ്ങും. 

PREV
click me!

Recommended Stories

വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് വിനേഷ് ഫോഗട്ട് വീണ്ടും ഗോദയിലേക്ക്, ലക്ഷ്യം 2028 ലോസാഞ്ചൽസ് ഒളിംപിക്സ്
രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും