മലേഷ്യ മാസ്റ്റേഴ്സ്: സിന്ധു, പ്രണോയ് ക്വാര്‍ട്ടറില്‍, കെന്‍റോ മൊമോട്ട പുറത്ത്

Published : Jul 07, 2022, 10:56 PM IST
മലേഷ്യ മാസ്റ്റേഴ്സ്: സിന്ധു, പ്രണോയ് ക്വാര്‍ട്ടറില്‍, കെന്‍റോ മൊമോട്ട പുറത്ത്

Synopsis

അതേസമയം, പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന പി കശ്യപും സായ് പ്രണീതും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.

ക്വാലാലംപൂര്‍: മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്‍റൺ ടൂര്‍ണമെന്‍റില്‍ വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പി വി സിന്ധു ക്വാർട്ട‍ർ ഫൈനലിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ചൈനീസ് താരം ഷാംഗ് യി മാനെ തോൽപിച്ചാണ് സിന്ധുവിന്‍റെ മുന്നേറ്റം. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്‍റെ ജയം. സ്കോർ 21-12, 21-10. ക്വാർട്ടറിൽ ചൈനീസ് തായ് പേയിയുടെ തായ് സു യിംഗാണ് സിന്ധുവിന്‍റെ എതിരാളി.

പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച് എസ് പ്രണോയ് ചൈനീസ് തായ്‌പേയിയുടെ വാങ് സു വൈയെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലത്തി. നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പ്രണോയിയുടെ ജയം.  ലോക ഒന്നാം ന്മപര്‍ താരെ കെന്‍റോ മൊമോട്ടയെ തോല്‍പ്പിച്ചെത്തുന്ന ജപ്പാന്‍റെ കന്‍റാ സുനെയാമയാണ് ക്വാര്‍ട്ടറില്‍ പ്രണോയിയുടെ എതിരാളി.

തോമസ് കപ്പില്‍ ചരിത്രവിജയം നേടിയ മലയാളി താരങ്ങളോടുള്ള സര്‍ക്കാരിന്‍റെ അവഗണന തുടരുന്നു

അതേസമയം, പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന പി കശ്യപും സായ് പ്രണീതും പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി. ഇന്‍ഡോനേഷ്യയുടെ ആന്‍റി സിനുസുകയോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു കശ്യപിന്‍റെ തോല്‍വി. സ്കോര്‍ 10-21, 15-21. സായ് പ്രണീത് ചൈനയുടെ ലി ഷെ ഫെങിനോട് നേരിട്ടുള്ള ഗെയിമുകളില്‍ അടിയറവ് പറഞ്ഞു. സ്കോര്‍ 14-21, 17-21.

പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ജപ്പാന്‍റെ കെന്‍റോ മൊമോട്ട ക്വാര്‍ട്ടറിലെത്താതെ പുറത്തായി. ജപ്പാന്‍റെ തന്നെ കന്‍റാ സുനെയാമയോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു മൊമോട്ടയുടെ തോല്‍വി. സ്കോര്‍ 21-15, 21-16.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി