ലോക വനിത ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ്; മഞ്ജു റാണി ഫൈനലില്‍

Published : Oct 12, 2019, 04:32 PM ISTUpdated : Oct 12, 2019, 05:18 PM IST
ലോക വനിത ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പ്; മഞ്ജു റാണി ഫൈനലില്‍

Synopsis

ലോക വനിതാ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മഞ്ജു റാണി ഫൈനലില്‍. 48 കിലോഗ്രാം വിഭാഗത്തില്‍ തായ്‌ലന്‍ഡിന്റെ ചുതാമത് രാക്‌സത്തിനെ 4-1ന് പരാജയപ്പെടുത്തിയാണ് മഞ്ജു റാണി ഫൈനലില്‍ കടന്നത്.

മോസ്‌കോ: ലോക വനിതാ ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം മഞ്ജു റാണി ഫൈനലില്‍. 48 കിലോഗ്രാം വിഭാഗത്തില്‍ തായ്‌ലന്‍ഡിന്റെ ചുതാമത് രാക്‌സത്തിനെ 4-1ന് പരാജയപ്പെടുത്തിയാണ് മഞ്ജു റാണി ഫൈനലില്‍ കടന്നത്. ക്വാര്‍ട്ടറില്‍ വടക്കന്‍ കൊറിയയുടെ കിം ഹ്യാംഗിനെ ഇടിച്ചിച്ചാണ് മഞ്ജു റാണി സെമി ഉറപ്പിച്ചിരുന്നത്. 

നേരത്തെ, മേരി കോം സെമിയില്‍ പുറത്തായിരുന്നു. തുര്‍ക്കിയുടെ ബുസെനാസ് കാകിറോഗ്ലുന്‍സിനോട് 4-1ന് പരാജയപ്പെട്ടാണ് മേരി കോം വെങ്കലത്തില്‍ ഒതുങ്ങിയത്. രണ്ടാം സീഡായിരുന്നു കാകിറോഗ്ലുന്‍സ്. മേരി മൂന്നാം സീഡായിരുന്നു. നിലവിലെ യൂറോപ്യന്‍ ചാംപ്യനും യൂറോ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമാണ് ബുസെനാസ്.

ഫൈനലിലെത്തിയാല്‍ ടോക്ക്യോ ഒളിംപിക്സിനുള്ള യോഗ്യതാ ചാംപ്യന്‍ഷിപ്പില്‍ മത്സരിക്കാനും മേരി കോമിന് അവസരം ലഭിക്കുമായിരുന്നു.

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്