മനം നിറച്ച് മനു! പാരീസില്‍ ആദ്യ മെഡല്‍ വെടിവെച്ചിട്ട് ഇന്ത്യ, ഷൂട്ടിംഗില്‍ വെങ്കലം

Published : Jul 28, 2024, 04:04 PM ISTUpdated : Jul 28, 2024, 04:20 PM IST
മനം നിറച്ച് മനു! പാരീസില്‍ ആദ്യ മെഡല്‍ വെടിവെച്ചിട്ട് ഇന്ത്യ, ഷൂട്ടിംഗില്‍ വെങ്കലം

Synopsis

യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്.

പാരീസ്: പാരീസ് ഒളിംപിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകര്‍ വെങ്കലം നേടി. നേരിയ പോയിന്റിന്റെ വ്യത്യാസത്തിലാണ് താരത്തിന് വെള്ളി നഷ്ടമായത്. യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് 22കാരിയായ മനു ഭാക്കര്‍ ഫൈനലിന് യോഗ്യത നേടിയിരുന്നത്. ആദ്യമായിട്ടാണ് ഷൂട്ടിംഗില്‍ ഒരു ഇന്ത്യന്‍ വനിത ഒളിംപിക്സ് മെഡല്‍ നേടുന്നത്. ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍വരള്‍ച്ചയ്ക്കാണ് ഭാകര്‍ വിരാമമിട്ടത്. കൊറിയക്കാണ് ഒന്നും രണ്ടും സ്ഥാനം.

PREV
click me!

Recommended Stories

മുന്നിൽ കരിയറിലെ വലിയ നേട്ടം, എന്നിട്ടും മാരത്തൺ ട്രാക്കിൽ തളർന്നുവീണയാളെ ചുമലിലേറ്റി അവര്‍ 2 പേരും ഫിനിഷ് ചെയ്തു; കൈയടിച്ച് കായികലോകം
അഖിലേന്ത്യ അന്തർ സർവ്വകലാശാല റഗ്ബി ചാമ്പ്യൻഷിപ്പ്, ഇരട്ട കിരീടവുമായി കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് ചരിത്ര വിജയം