ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി മെഡല്‍ നേടണം. 68 മത് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തുടക്കമായപ്പോള്‍ ആദ്യ സ്വര്‍ണം നേടി ശ്രദ്ധ പിടിച്ചുപറ്റിയ പി വൈഷ്ണവിന്റെ സ്വപ്നമാണിത്.
കോഴിക്കോട്: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കായി മെഡല്‍ നേടണം. 68 മത് സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ക്ക് തുടക്കമായപ്പോള്‍ ആദ്യ സ്വര്‍ണം നേടി ശ്രദ്ധ പിടിച്ചുപറ്റിയ പി വൈഷ്ണവിന്റെ സ്വപ്നമാണിത്. മലപ്പുറം കല്ലിങ്ങള്പ്പറമ്പ് എം എസ് എ എച്ച് എസ് എസിലെ പ്ലസ്ടു കൊമേഴ്സ് വിദ്യാര്‍ഥി പി വൈഷ്ണവ് 9.02 മിനിറ്റിലാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്.
യോഗ പരിശീലകനായ അച്ഛന് ബാബുവിനൊപ്പം പതിനൊന്നാം വയസില്‍ ഓപ്പണ്‍ മാരത്തോണില്‍ മത്സരിച്ചു കൊണ്ടാണ് വൈഷ്ണവ് ട്രാക്കില്‍ ദീര്‍ഘദൂരം ഓടുന്നതിന്റെ ഹരം പിടിച്ചെടുത്തത്. 21 കിലോമീറ്ററാണ് അന്ന് ഓടിയത്. ഇത് ശ്രദ്ധയിൽപ്പെട്ട എം എസ് എം സ്ക്കൂൾ അധികൃതരാണ് വൈഷ്ണവിന്റെ കഴിവിനെ തിരിച്ചറിഞ്ഞത്. 2025 ൽ നേപ്പാളിലെ ബൊക്കാറയിൽ നടന്ന യോഗ ഇന്റർനാഷ്ണൽ ചാമ്പ്യൻഷിപ്പിലും മെഡൽ നേടിയിരുന്നു. 1500 മീറ്ററിലും നാളെ നടക്കുന്ന ക്രോസ് കൺട്രി മത്സരത്തിലും മത്സരിക്കുന്നുണ്ട്. കോച്ച് വി.എ ഉബൈദുള്ളയ്ക്ക് കീഴിലാണ് പരിശീലനം. വൈഷ്ണവിന്റെ സ്വപ്നങ്ങൾക്ക് കൂട്ടായി അച്ഛൻ ബാബുവും അമ്മ ബിന്ദുവും സഹോദരൻ വിഷണുവും സ്കൂൾ അധികൃതരും ഒപ്പമുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK




