ഇടികൂട്ടിലെ പെണ്‍പുലി; ലോകചാമ്പ്യന്‍ഷിപ്പിന്‍റെ സെമി ലക്ഷ്യമിട്ട് മേരി കോം

By Web TeamFirst Published Oct 10, 2019, 10:02 AM IST
Highlights

മറ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ പ്രതീക്ഷകളായ മഞ്ജു റാണി, വടക്കൻ കൊറിയയുടെ കിം ഹ്യാംഗിനെയും യമുന ബോറോ, ജർമ്മനിയുടെ ഉ‍ർസുല ഗോട്ട്‍ലോബിനെയും ലൗലിന ബോർഗോഹെയ്ൻ, പോളണ്ടിന്‍റെ കരോളിന കോസെവ്സ്കയെും നേരിടും

മോസ്‌കോ: ലോക വനിതാ ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സെമി ഫൈനൽ ലക്ഷ്യമിട്ട് മേരി കോം ഇറങ്ങുന്നു. 51 കിലോ വിഭാഗത്തിൽ കൊളംബിയയുടെ വിക്ടോറിയ വലെൻസിയയാണ് മേരി കോമിന്‍റെ എതിരാളി. രാവിലെ പത്തരയ്ക്കാണ് മത്സരം തുടങ്ങുക. മൂന്നാം സീഡായ മേരി കോം, പ്രീക്വാർട്ടറിൽ തായ്‍ലൻഡ് താരം ജൂതമസ് ജിറ്റ്പോംഗിനെയാണ് തോൽപിച്ചത്. 36കാരിയായ മേരി കോം ആറു തവണ ലോക ചാമ്പ്യനായിട്ടുണ്ട്.

 ആദ്യ റൗണ്ടിൽ മേരി കോമിന് ബൈ ലഭിച്ചിരുന്നു. ലോക ചാംപ്യന്‍ഷിപ്പില്‍ മേരി കോം ഇതിന് മുന്‍പ് നേടിയിട്ടുള്ള ആറ് മെഡലും 45, 48 കിലോ വിഭാഗങ്ങളിലായിരുന്നു. 51 കിലോ വിഭാഗത്തില്‍ മുന്‍പ് മത്സരിച്ച രണ്ട് തവണയും ക്വാര്‍ട്ടര്‍ കടക്കാന്‍ മേരി കോമിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍ റഷ്യയിൽ ഇക്കുറി കാര്യങ്ങള്‍ മാറുമെന്നാണ് 36കാരിയായ മേരിയുടെ പ്രതീക്ഷ.

മറ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ പ്രതീക്ഷകളായ മഞ്ജു റാണി, വടക്കൻ കൊറിയയുടെ കിം ഹ്യാംഗിനെയും യമുന ബോറോ, ജർമ്മനിയുടെ ഉ‍ർസുല ഗോട്ട്‍ലോബിനെയും ലൗലിന ബോർഗോഹെയ്ൻ, പോളണ്ടിന്‍റെ കരോളിന കോസെവ്സ്കയെും നേരിടും.

click me!