കഠിനാദ്ധ്വാനം പാഴാവും; ഒളിംപിക്‌സ് മാറ്റരുതെന്ന വാദവുമായി ഇന്ത്യന്‍ ഭാരോദ്വഹന താരം ചാനു

By Web TeamFirst Published Mar 23, 2020, 9:53 AM IST
Highlights

ടോക്കിയോ ഒളിംപിക്‌സ് നീട്ടിവയ്ക്കരുതെന്ന ഇന്ത്യന്‍ ഭാരോദ്വഹന താരം മിരാബായി ചാനു. ഗെയിംസ് നീട്ടിവച്ചാല്‍ നാല് വര്‍ഷത്തെ കഠിനാദ്ധ്വാനം പാഴാകും. രാജ്യത്തിന് വേണ്ടി ഒളിംപിക്‌സ് മെഡല്‍ നേടുകയാണ് ലക്ഷ്യം.

ദില്ലി: ടോക്കിയോ ഒളിംപിക്‌സ് നീട്ടിവയ്ക്കരുതെന്ന ഇന്ത്യന്‍ ഭാരോദ്വഹന താരം മിരാബായി ചാനു. ഗെയിംസ് നീട്ടിവച്ചാല്‍ നാല് വര്‍ഷത്തെ കഠിനാദ്ധ്വാനം പാഴാകും. രാജ്യത്തിന് വേണ്ടി ഒളിംപിക്‌സ് മെഡല്‍ നേടുകയാണ് ലക്ഷ്യം. ഒളിംപിക്‌സ് നീട്ടരുതെന്നാണ് എല്ലാ ദിവസവും പ്രാര്‍ത്ഥിക്കുന്നതെന്നും മിരാബായി ചാനു പറഞ്ഞു. 

ടോക്കിയോ ഒളിന്പിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചേക്കുമെന്ന വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ചാനുവിന്റെ പ്രസ്താവന. ഒളിംപിക്‌സിന്റെ കാര്യത്തില്‍ നാലാഴ്ചക്കുള്ളില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്ന് അന്താരാഷ്ട്ര ഒളിന്പിക്‌സ് സമിതി അറിയിച്ചിരുന്നു.  ഗെയിംസ് മാറ്റേണ്ടി വരുമെന്ന് ജപ്പാന്‍ ആദ്യമായി സമ്മതിക്കുകയും ചെയ്തിരുന്നു. 

രണ്ട് തവണ കോമണ്‍വെല്‍ത്ത് ഗെയിംസ് ചാംപ്യനായിട്ടുള്ള ചാനു കഴിഞ്ഞ റിയോ ഒളിംപിക്‌സില്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. കോവിഡ് വൈറസ് ബാധ കാരണം വിവിധ ഭാരോദ്വഹന ചാംപ്യന്‍ഷിപ്പുകള്‍ രാജ്യാന്തര ഫെഡറേഷന്‍ മാറ്റുമ്പോഴാണ് ചാനുവിന്റെ പ്രതികരണം. ഗെയിംസ് നീട്ടിവയ്ക്കണമെന്ന് ബാഡ്മിന്റണ്‍ കോച്ച് ഗോപിചന്ദ് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു.

click me!