ദേശീയ സ്കൂൾ അത്‍ലറ്റിക്സ്: നാലാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കേരള ടീം, അഭിനന്ദിച്ച് മന്ത്രി

Published : Dec 30, 2023, 10:35 PM IST
ദേശീയ സ്കൂൾ അത്‍ലറ്റിക്സ്: നാലാം സ്ഥാനത്ത് നിന്ന് ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് കേരള ടീം, അഭിനന്ദിച്ച് മന്ത്രി

Synopsis

മിടുക്കികളും മിടുക്കന്മാരും കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അറുപത്തി ഏഴാമത് ദേശീയ സ്കൂൾ കായികമേളയിൽ (അത്‍ലറ്റിക്സ് ) ഒന്നാം സ്ഥാനത്തെത്തിയ കേരള ടീമിനെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ തവണ നാലാം സ്ഥാനത്തായിരുന്ന കേരളം ഇത്തവണ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. മിടുക്കികളും മിടുക്കന്മാരും കേരളത്തിന്റെ അഭിമാനം വാനോളം ഉയർത്തിയെന്ന് മന്ത്രി പറഞ്ഞു. ഈ വിജയത്തിന്‍റെ ഭാഗമായ ഏവരേയും മന്ത്രി അഭിനന്ദിക്കുകയും ചെയ്തു. 

മഹാരാഷ്ട്രയിലെ ബല്ലാര്‍പുരിലാണ് കായികമേള നടന്നത്. ആൺകുട്ടികളുടെ ലോങ്ജംപ്, 400 മീറ്റര്‍, പെൺകുട്ടികളുടെ 400 മീറ്റര്‍, പെണ്‍കുട്ടികളുടെ 4-100 റിലേ ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ കേരള താരങ്ങള്‍ സ്വര്‍ണ്ണം നേടി.

PREV
click me!

Recommended Stories

'ഇനി കളിക്കാൻ കഴിയില്ല'; വിരമിക്കൽ പ്രഖ്യാപിച്ച് ബാഡ്മിന്‍റണ്‍ താരം സൈന നെഹ്‍വാള്‍
ഒന്നാം സ്ഥാനക്കാരി അഞ്ജുവിനെ 'കാണാനില്ല'; 24 മണിക്കൂര്‍ കാത്തിരുന്നിട്ടും വന്നില്ല; ഒടുവില്‍ രണ്ടാം സ്ഥാനക്കാരി അഞ്ജലി ജേതാവായി