
ഭുവനേശ്വര്‍: ദേശീയ സീനിയർ വോളിബോൾ വനിതാ കിരീടം കേരളം നിലനിർത്തി. ഭുവനേശ്വറിൽ നടന്ന ഫൈനലിൽ ഇന്ത്യൻ റെയിൽവേയെ കേരളം തോൽപ്പിച്ചു. എതിരില്ലാത്ത മൂന്നു സെറ്റിനാണ് കേരളത്തിന്റെ ജയം. സ്കോർ-25-18, 25-14, 25-13
അഞ്ജു ബാലകൃഷ്ണന്‍ നയിച്ച കേരളം ടൂര്‍ണമെന്‍റില്‍ ഒരു സെറ്റുപോലും വഴങ്ങാതെയാണ് ചാംപ്യന്മാരായത്. വനിതാ വിഭാഗത്തിൽ , കേരളത്തിന്‍റെ പന്ത്രണ്ടാം കിരീടമാണിത്.
കഴിഞ്ഞ വർഷത്തെ ഫൈനലില്‍ 5 സെറ്റ് നീണ്ട പോരാട്ടത്തിൽ ആയിരുന്നു കേരളം റെയിൽവേയെ തോല്‍പ്പിച്ചത്. മഹാരാഷ്ട്രയെ തോല്‍പിച്ചാണ് കേരളം ഫൈനലിലെത്തിയത്. ഒക്ടോബറില്‍ നടന്ന ഫെഡറേഷന്‍ കപ്പിന്റെ കലാശപ്പോരാട്ടത്തിലും റെയില്‍വേസിനെ തോല്‍പ്പിച്ചാണ് കേരളം ചാംപ്യന്‍മാരായത്.
ലൂസേഴ്സ് ഫൈനലില്‍ കര്‍ണാടകത്തെ തോൽപ്പിച്ച് ,കേരളത്തിന്റെ പുരുഷ ടീം മൂന്നാം സ്ഥാനത്തെത്തി.