World Athletics Championship : ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നീരജ് നാളെയിറങ്ങും; ലക്ഷ്യം 90 മീറ്റര്‍

Published : Jul 21, 2022, 11:14 AM IST
World Athletics Championship : ലോക അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നീരജ് നാളെയിറങ്ങും; ലക്ഷ്യം 90 മീറ്റര്‍

Synopsis

ഓരോ മത്സരത്തിലും പ്രകടനം മെച്ചപ്പെടുത്തുന്ന നീരജ് 87. 58 മീറ്റര്‍ ദൂരത്തോടെയാണ് ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയത്.

ന്യൂയോര്‍ക്ക്: ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര (Neeraj Chopra) നാളെയിറങ്ങും. രാവിലെ അഞ്ചരയ്ക്കാണ് ജാവലിന്‍ ത്രോ (Javelin Throw) യോഗ്യതാ മത്സരം തുടങ്ങുക. ഇന്ത്യ ഉറ്റുനോക്കുകയാണ് നീരജ് ചോപ്രയുടെ ജാവലിനിലേക്ക്. ടോക്കിയോ ഒളിംപിക്‌സില്‍ (Tokyo Olympics) ചരിത്രം കുറിച്ച നീരജ് ലോക അത്‌ലറ്റിക്‌സ് വേദിയിലും രാജ്യത്തിന്റെ അഭിമാനമാവുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. വിവിധ മീറ്റുകളില്‍ മികച്ച പ്രകടനം നടത്തുമ്പോഴും ലോകവേദിയില്‍ കാലിടറുന്ന ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് വ്യത്യസ്തനാണ് നീരജ്. 

ഓരോ മത്സരത്തിലും പ്രകടനം മെച്ചപ്പെടുത്തുന്ന നീരജ് 87. 58 മീറ്റര്‍ ദൂരത്തോടെയാണ് ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയത്. ഒളിംപിക്‌സിന് ശേഷം ആദ്യമായി ഇക്കൊല്ലം പങ്കെടുത്ത പാവോ നൂര്‍മി ഗെയിംസില്‍ ദേശീയ റെക്കോര്‍ഡ് 89.30 മീറ്ററായി മെച്ചപ്പെടുത്തിയ നീരജ് വെള്ളി മെഡല്‍ സ്വന്തമാക്കി. തൊട്ടടുത്ത മത്സരത്തില്‍ 86.69 മീറ്റര്‍ ദൂരം ജാവലിന്‍ പായിച്ച നീരജ് സ്റ്റോക്ക് ഹോം ഡയമണ്ട് ലീഗില്‍ ദേശീയ റെക്കോര്‍ഡ് 89.94 മീറ്ററായി തിരുത്തിക്കുറിച്ചു. 

സിംബാബ്‌വേ പര്യടനം: ടീം ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മ്മയല്ല, കെ എല്‍ രാഹുല്‍- റിപ്പോര്‍ട്ട്

സ്വപ്നനേട്ടമായ 90 മീറ്ററിലേക്ക് ആറ് സെന്റീമീറ്ററിന്റെ ദൂരം മാത്രം. ഈ പ്രകടനം ആവര്‍ത്തിച്ചാല്‍ ലോക അത്‌ലറ്റിക് ചാന്പ്യന്‍ഷിപ്പില്‍ നീരജിന് മെഡലുറപ്പിക്കാം. സീസണില്‍ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യന്‍ താരം. 93.07 മീറ്റര്‍ ദൂരം കണ്ടെത്തിയ ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സണും 90.88 മീറ്റര്‍ ദൂരം കുറിച്ച ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാഡ്‌ലേയുമാണ് നീരജിന് മുന്നിലുള്ളവര്‍. 

താരങ്ങള്‍ക്ക് വിശ്രമമില്ല, ടെസ്റ്റ്-ഏകദിന ഫോ‍ർമാറ്റുകളുടെ നിലനിൽപിന് ടി20 കുറയ്ക്കണം: രവി ശാസ്‌ത്രി

സ്ഥിരമായി 90 മീറ്റര്‍ മറികടക്കുന്ന ജര്‍മ്മന്‍ താരം യൊഹാനസ് വെറ്റര്‍ പരിക്കേറ്റ് പിന്‍മാറിയതും നീരജിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. നീരജിനൊപ്പം ഇന്ത്യയുടെ രോഹിത് യാദവും ലോകചാന്പ്യന്‍ഷിപ്പിലെ ജാവലിന്‍ ത്രോയില്‍ മത്സരിക്കുന്നുണ്ട്. രാവിലെ അഞ്ചരയ്ക്കാണ് യോഗ്യതാ മത്സരം. ഫൈനല്‍ ഞായറാഴ്ച രാവിലെ ഏഴിന് നടക്കും.

PREV
Read more Articles on
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി