ജോക്കോവിച്ചിന് തോല്‍വി; അട്ടിമറിച്ച് തീം സെമിയില്‍

Published : Nov 13, 2019, 08:27 AM ISTUpdated : Nov 13, 2019, 08:36 AM IST
ജോക്കോവിച്ചിന് തോല്‍വി; അട്ടിമറിച്ച് തീം സെമിയില്‍

Synopsis

വിജയത്തോടെ തീം എടിപി വേൾഡ് ടൂർ ഫൈനൽസിന്റെ സെമിയിൽ കടക്കുന്ന ആദ്യ താരമായി

ലണ്ടന്‍: എടിപി ടൂർ ഫൈനൽസില്‍ നൊവാക് ജോക്കോവിച്ചിനെ അട്ടിമറിച്ച് ഡൊമിനിക് തീം. വിജയത്തോടെ തീം എടിപി വേൾഡ് ടൂർ ഫൈനൽസിന്റെ സെമിയിൽ കടക്കുന്ന ആദ്യ താരമായി. ആദ്യ മത്സരത്തിൽ ഫെഡററെ തോൽപിച്ചാണ് ഓസ്‌ട്രിയൻ താരം ഡൊമിനിക് തീം ജോക്കോവിച്ചിനെ നേരിടാൻ ഇറങ്ങിയത്. 

ഇതോടെ നാളത്തെ ഫെഡറർ-ജോക്കോവിച്ച് പോരാട്ടം നിർണായകമാകും. ജയിക്കുന്ന താരം സെമിയിലെത്തും. 

അതേസമയം എടിപി വേൾഡ് ടൂർ ഫൈനലിൽ റോജർ ഫെഡറർ ആദ്യ ജയം സ്വന്തമാക്കി. ഫെഡറർ നേരിട്ടുള്ള സെറ്റുകൾക്ക് മറ്റേയോ ബെരറ്റീനിയെ തോൽപിച്ചു. 7-6, 6-3 എന്ന സ്‌കോറിനായിരുന്നു ഫെഡററുടെ ജയം. 
 

PREV
click me!

Recommended Stories

ഒടുവില്‍ ഓസ്ട്രേലിയയും കീഴടങ്ങി, 22-ാം വയസില്‍ ഇതിഹാസം! ഇത് കാര്‍ലോസ് അല്‍ക്കാരസിന്റെ കാലം
12 വർഷത്തെ പോരാട്ടത്തിനൊടുവിൽ ശുഭവാർത്ത, ഷൂമാക്കർ ഇനി കിടപ്പിലല്ല; ആരോഗ്യനിലയിൽ നിർണ്ണായകമായ പുരോഗതി