വനിതകളുടെ 65 കിലോഗ്രാം ബോക്‌സിംഗ് ഫൈനലിൽ ചൈനീസ് തായ്‌പെയുടെ ചെൻ നിയെൻ-ചിന്നിനെ പരാജയപ്പെടുത്തി പർവീൺ ഹൂഡ ഇന്ത്യക്കായി 13-ാം സ്വർണം സ്വന്തമാക്കി.
ഐച്ചി-നഗോയ (ജപ്പാൻ): ഏഷ്യൻ ഗെയിംസിന്‍റെ 13-ാം ദിനത്തിലും ഇന്ത്യയ്ക്ക് സുവർണ നേട്ടം. വനിതകളുടെ ബോക്‌സിംഗിലും ആർച്ചറിയിലും പുരുഷ ഗുസ്തിയിലും ബോക്സിംഗിലും അടക്കം നാലു സ്വര്‍ണം നേടിയ ഇന്ത്യ ആകെ സ്വര്‍ണനേട്ടം പതിനഞ്ചാക്കി ഉയര്‍ത്തി മെഡല്‍ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി. ഇതോടെ ഏഷ്യൻ ഗെയിംസിലെ ഇന്ത്യയുടെ ആകെ മെഡൽ നേട്ടം 75 (15 സ്വർണം, 25 വെള്ളി, 35 വെങ്കലം) ആയി ഉയർന്നു.
വനിതകളുടെ 65 കിലോഗ്രാം ബോക്‌സിംഗ് ഫൈനലിൽ ചൈനീസ് തായ്‌പെയുടെ ചെൻ നിയെൻ-ചിന്നിനെ പരാജയപ്പെടുത്തി പർവീൺ ഹൂഡ ഇന്ത്യക്കായി 13-ാം സ്വർണം സ്വന്തമാക്കി. പാരീസ് ഒളിംപിക്സിലെ വെങ്കല മെഡല്‍ ജേതാവാണ് ചെൻ നിയെൻ-ചിന്‍. ഒരു ഏഷ്യൻ ഗെയിംസ് പതിപ്പിൽ രണ്ട് ഇന്ത്യൻ വനിതാ ബോക്‌സർമാർ സ്വർണം നേടുന്നത് ചരിത്രത്തിൽ ആദ്യമായാണ്. നേരത്തെ 75 കിലോഗ്രാം വിഭാഗത്തിൽ ചൈനീസ് താരം ബാവോ സിയെയെ (5-0) തകർത്ത് ലവ്‌ലിന ബൊർഗോഹെയ്ൻ ഇന്ത്യയുടെ 12-ാം സ്വർണ്ണം നേടിയിരുന്നു. ഇതിഹാസ താരം എം.സി. മേരി കോമിന് ശേഷം ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ വനിതാ ബോക്‌സറാണ് ലവ്‌ലിന.
പുരുഷ വിഭാഗം 65 കിലോ ഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയില്‍ ഇന്ത്യയുടെ സുജീത് കൽക്കൽ സ്വര്‍ണം നേടി. തജക്കിസ്ഥാന്‍ താരത്തെ 10-9ന് തോല്‍പ്പിച്ചാണ് സുജീത്തിന്‍റെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗം ബോക്സിംഗ് 80 കിലോഗ്രാം വഭാഗത്തില്‍ കൊറിയയുടെ മിന്‍സ്യോംഗിനെ തോല്‍പിച്ച് ഇന്ത്യയുടെ അങ്കുഷ് സ്വര്‍ണം നേടിയതോടെ ഇന്ത്യയുടെ സ്വര്‍ണനേട്ടം പതിനഞ്ചായി.
ആർച്ചറിയിലും റെക്കോർഡ് പ്രകടനം
വനിതകളുടെ റിക്കർവ് ആർച്ചറി ടീം ഇനത്തിൽ അങ്കിത ഭഗത്, കീർത്തി, കുംകും മൊഹോദ് എന്നിവരടങ്ങുന്ന ഇന്ത്യൻ സംഘം ഒളിമ്പിക് ചാമ്പ്യന്മാരായ ദക്ഷിണ കൊറിയയെ തകർത്ത് ചരിത്രത്തിലാദ്യമായി സ്വർണം കരസ്ഥമാക്കി. അതേസമയം, പുരുഷ റിക്കർവ് ടീമും റിക്കർവ് മിക്സ്ഡ് ടീമും വെള്ളി മെഡലുകൾ നേടി. പുരുഷന്മാരുടെ 65 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിലേക്ക് മുന്നേറി ഇന്ത്യയുടെ സുജീത് കൽക്കലും മെഡൽ ഉറപ്പിച്ചിട്ടുണ്ട്. പുരുഷന്മാരുടെ സെപാക്തക്രോ ക്വാഡ്രന്‍റ് ടീം ഇനത്തിൽ ഇന്ത്യ വെങ്കല മെഡൽ നേടി. വനിതാ ഹോക്കി ഫൈനലില്‍ ഇന്ത്യ കരുത്തരായ ചൈനയെ നേരിടും. നിലവിൽ മെഡല്‍ പട്ടികയിൽ ആറാം സ്ഥാനത്താണ് ഇന്ത്യ തുടരുന്നത്. മെഡൽ കൊയ്ത്ത് തുടരുന്നതോടെ കൂടുതൽ സ്വർണ മെഡലുകൾ സ്വന്തമാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാമ്പ്.
