പാലക്കാടിന്റെ നിവേദ്യ കലാധറിന്‌ ഹാട്രിക്ക്‌ സ്വര്‍ണം, തുടരെ രണ്ടാം വര്‍ഷവും മിന്നും പ്രകടനം, ബ്രസീലില്‍ മത്സരിക്കാന്‍ കായിക മേളയുടെ താരം

Published : Oct 30, 2026, 05:03 PM IST
NIVEDHYA KALADHAR

Synopsis

കായിക മേളയില്‍ മൂന്ന്‌ ഇനങ്ങളിലും തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വര്‍ണം നേടുക. അവസാന സ്‌കൂള്‍ കായിക മേളയില്‍ വ്യക്തിഗത ചാമ്പ്യനാവുക. ഏതൊരു താരവും കൊതിക്കുന്ന പ്രകടനം ! പാലക്കാട്‌ വടവന്നൂര്‍ വി എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ ടു ഹ്യുമാനിറ്റീസ്‌ വിദ്യാര്‍ഥി നിവേദ്യ കലാദര്‍ ആണ്‌ ആ സുവര്‍ണ താരം.

കോഴിക്കോട് :  കായിക മേളയില്‍ മൂന്ന്‌ ഇനങ്ങളിലും തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സ്വര്‍ണം നേടുക. അവസാന സ്‌കൂള്‍ കായിക മേളയില്‍ വ്യക്തിഗത ചാമ്പ്യനാവുക. ഏതൊരു താരവും കൊതിക്കുന്ന പ്രകടനം ! പാലക്കാട്‌ വടവന്നൂര്‍ വി എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ ടു ഹ്യുമാനിറ്റീസ്‌ വിദ്യാര്‍ഥി നിവേദ്യ കലാധര്‍ ആണ്‌ ആ സുവര്‍ണ താരം.

സീനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ 1500 മീറ്റര്‍ 400 മീറ്റര്‍ 800 മീറ്റര്‍ ഇനങ്ങളിലാണ് സ്വര്‍ണ്ണം കരസ്ഥമാക്കി മേളയിലെ വ്യക്തിഗത ചാമ്പ്യന്‍ ആയത്. അവസാന ഇനമായ 800 മീറ്ററിലെ ആദ്യ റൗണ്ടില്‍ അവിശ്വസനീയമായ വേഗത്തിലുള്ള പ്രകടനമാണ് നിവേദ്യ പുറത്തെടുത്തിരുന്നത്. കഴിഞ്ഞവര്‍ഷത്തെ ഓര്‍ഡര്‍ ഓഫ് ഇവന്റിനേക്കാളും മികച്ചതായിരുന്നു ഈ വര്‍ഷത്തേതെന്ന് നിവേദ്യ പറയുന്നു. അതിനാലാണ് തനിക്ക് തന്റെ കരിയറിലെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചത്.

കഴിഞ്ഞവര്‍ഷം അടുപ്പിച്ചുള്ള ഇനങ്ങള്‍ വന്നത് പ്രകടനമികവിനെ ബാധിച്ചിരുന്നു. ദേശീയ മീറ്റില്‍ പങ്കെടുക്കാതെയാണ് നിവേദ്യ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പങ്കെടുത്തത്. അതിന്റെ വിഷമവും നിവേദ്യയുടെ ഉള്ളില്‍ ഉണ്ട്. ദേശീയ മീറ്റില്‍ പങ്കെടുത്തിരുന്നെങ്കില്‍ മെഡല്‍ നേട്ടം ഉറപ്പായിരുന്നു എന്നാണ് നിവേദിയുടെ കോച്ച് പറയുന്നത്. എന്നാല്‍ ദേശീയ മീറ്റില്‍ പങ്കെടുക്കാത്തതിനുള്ള വിഷമം ഡിസംബര്‍ മൂന്നിന് ബ്രസീലില്‍ നടക്കുന്ന 1500 മീറ്റര്‍ അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുക്കുന്നതോടെ മാറുമെന്നാണ് നിവേദ്യ പറയുന്നത്.

അന്തര്‍ദേശീയ മത്സരത്തിനുള്ള തയാറെടുപ്പുകള്‍ ഇതിനകം തുടങ്ങി. രാജ്യത്തെ പ്രതിനിധീകരിച്ച് അന്തര്‍ദേശീയ മത്സരത്തില്‍ ഇറങ്ങുന്നതിന്റെ അഭിമാന നിമിഷം സാക്ഷ്യം വഹിക്കാനാണ് കോച്ച് അജയകുമാര്‍ കാത്തിരിക്കുന്നത്. വടവന്നൂരിലെ തറവാട് ക്ലബ്ബ് സമ്മാനിച്ച സ്‌പൈസ് ധരിച്ചാണ് നിവേദ്യ കഴിഞ്ഞ അഞ്ചുവര്‍ഷം ട്രാക്കില്‍ ഓടിയത്. ബ്രസീലില്‍ നടക്കുന്ന അന്തര്‍ദേശീയ മീറ്റിലും ഈ സ്‌പൈസ് ധരിച്ചായിരിക്കും നിവേദ്യ മാറ്റുരക്കുക. ഇന്ത്യയുടെ ഭാവി കായിക വാഗ്ദാനമായ നിവേദ്യക്ക് പൂര്‍ണ പിന്തുണയുമായി അമ്മ ശാന്തി കൂടെയുണ്ട്.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK

PREV
Read more Articles on
click me!

Recommended Stories

കായിക മേളക്കെത്തിയവരെയും കുട്ടിത്താരങ്ങളെയും അഭിവാദ്യം ചെയ്‌ത്‌ രാജ്യത്തിന്റെ അഭിമാന താരങ്ങള്‍
ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്‌ ഉറപ്പിച്ച്‌ തിരുവനന്തപുരം, അത്‌ലറ്റിക്‌സില്‍ മലപ്പുറത്തിന്റെ കുതിപ്പ്‌, സ്‌കൂളുകളില്‍ ഐഡിയല്‍ മുന്നില്‍