ജോക്കോവിച്ചും ഒസാക്കയും ടോപ് സീഡ്; യുഎസ് ഓപ്പണിന് തിങ്കളാഴ്ച തുടക്കം

Published : Aug 23, 2019, 03:40 PM ISTUpdated : Aug 24, 2019, 04:23 PM IST
ജോക്കോവിച്ചും ഒസാക്കയും ടോപ് സീഡ്; യുഎസ് ഓപ്പണിന് തിങ്കളാഴ്ച തുടക്കം

Synopsis

വനിതാ വിഭാഗത്തിൽ സെറീന വില്ല്യംസ്, സ്ലോവാന്‍ സ്റ്റീഫന്‍സ്, ആഞ്ചലിക് കെര്‍ബര്‍ എന്നീ മുന്‍ചാംപ്യന്മാരെ സീഡ് ചെയ്തിട്ടുണ്ട്. സെറീന വില്യംസിന്‍റെ ആദ്യ റൗണ്ടിലെ എതിരാളി മരിയ ഷറപ്പോവയാണ്

ന്യൂയോര്‍ക്ക്: യു എസ് ഓപ്പൺ ടെന്നിസില്‍ നൊവാക് ജോക്കോവിച്ചും , നവോമി ഒസാക്കയും ടോപ് സീഡ് താരങ്ങള്‍. ലോക റാങ്കിംഗ് അനുസരിച്ചാണ് സീഡിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ ചാംപ്യന്മാര്‍ കൂടിയാണ് ജോക്കോവിച്ചും ഒസാക്കയും.

പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍, റോജര്‍ ഫെഡറര്‍, മാരിന്‍ ചിലിച്ച്, സ്റ്റാന്‍ വാവ് റിങ്ക എന്നീ മുന്‍ ചാംപ്യന്മാര്‍ സീഡ് ചെയ്യപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നദാല്‍ രണ്ടാം സീഡും ഫെഡറര്‍ മൂന്നാം സീഡുമാണ്.

വനിതാ വിഭാഗത്തിൽ സെറീന വില്ല്യംസ്, സ്ലോവാന്‍ സ്റ്റീഫന്‍സ്, ആഞ്ചലിക് കെര്‍ബര്‍ എന്നീ മുന്‍ചാംപ്യന്മാരെ സീഡ് ചെയ്തിട്ടുണ്ട്. സെറീന വില്യംസിന്‍റെ ആദ്യ റൗണ്ടിലെ എതിരാളി മരിയ ഷറപ്പോവയാണ്. ഓസ്ട്രേലിയയുടെ ആഷ് ലി ബാര്‍ട്ടി രണ്ടാം സീഡും, ചെക് റിപ്പബ്ലിക് താരം കരോലിനാ പ്ലിസ്കോവ മൂന്നാം സീഡുമാണ്. സെറീന വില്ല്യംസ് എട്ടാം സീഡാണ്. തിങ്കളാഴ്ചയാണ് യുഎസ് ഓപ്പണ്‍ പോരാട്ടം തുടങ്ങുക.

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി