ജോക്കോവിച്ചിന് യുഎസ് ഓപ്പൺ കിരീടം, മാർ​ഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പം   

Published : Sep 11, 2023, 07:36 AM ISTUpdated : Sep 11, 2023, 07:47 AM IST
ജോക്കോവിച്ചിന് യുഎസ് ഓപ്പൺ കിരീടം, മാർ​ഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പം    

Synopsis

ഇതോടെ 24 ​ഗ്രാൻഡ് സ്ലാം കിരീടമെന്ന മാർഗരറ്റ് കോർട്ടിന്‍റെ റെക്കോർഡിന് ഒപ്പമെത്താനും സെർബിയൻ താരത്തിന് സാധിച്ചു.

ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസിൽ നൊവാക് ജോക്കോവിച്ചിന് കിരീടം. ഫൈനലിൽ ദാനിൽ മെദ്‍വദേവിനെ തോൽപ്പിച്ചാണ് സെർബിയൻ താരം കിരീടം സ്വന്തമാക്കിയത്. എതിരില്ലാത്ത മൂന്ന് സെറ്റുകൾക്കായിരുന്നു ജോക്കോയുടെ വിജയം. ജോക്കോവിച്ചിന്‍റെ 24-ാം ഗ്രാൻഡ് സ്ലാം കിരീട നേട്ടമായിരുന്നു സ്വന്തമാക്കിയത്. ഇതോടെ 24 ​ഗ്രാൻഡ് സ്ലാം കിരീടമെന്ന മാർഗരറ്റ് കോർട്ടിന്‍റെ റെക്കോർഡിന് ഒപ്പമെത്താനും സെർബിയൻ താരത്തിന് സാധിച്ചു.  6-3, 7-6, 6 -3 എന്ന സ്കോറിനായിരുന്നു ജോക്കോവിച്ചിന്റെ വിജയം. ഏറ്റവും കൂടുതൽ ​ഗ്രാൻഡ് സ്ലാം കിരീടം നേടിയ പുരുഷ താരമെന്ന റെക്കോർഡ് ഇനി ജോക്കോവിച്ചിന് സ്വന്തമാണ്. യുഎസ് ഓപ്പൺ നേടുന്ന ഏറ്റവും പ്രായം കൂടിയ താരവും ജോക്കോയായി മാറി. 

PREV
Read more Articles on
click me!

Recommended Stories

ദേശീയ കായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു, മുഹമ്മദ് അജ്മലിനും ട്രീസ ജോളിക്കും അര്‍ജുന, ഖേൽരത്ന ആർക്കുമില്ല
ലോകകപ്പ് ഹോക്കി: ഇംഗ്ലണ്ടിനെതിരെ തോൽവി വഴങ്ങി ഇന്ത്യ; പാകിസ്ഥാനെതിരെ ഇനി ജീവന്‍മരണപ്പോരാട്ടം