സീനിയര്‍ വിഭാഗം ഡിസ്‌കസ്‌ ത്രോയില്‍ മത്സരിച്ച കുട്ടമത്ത്‌ ജി എച്ച്‌ എസ്‌ എസിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയായ സോന മോഹന്‍ 41.63 മീറ്റര്‍ എറിഞ്ഞ്‌ സ്വര്‍ണം നേടി. ഗൃഹപ്രവേശ ചടങ്ങുകള്‍ ഉടന്‍ നടക്കാനിരിക്കെ സോന തന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക്‌ സമര്‍പ്പിക്കുകയാണ്‌ ഈ സ്വര്‍ണം.

കോഴിക്കോട്‌: കാസര്‍കോടുകാരി സോന മോഹന്‍ കഴിഞ്ഞ സ്‌കൂള്‍ ഗെയിംസ്‌ ഡിസ്‌കസ്‌ ത്രോയില്‍ തന്റെ സ്വപ്‌നം തന്നെയാണ്‌ നീട്ടിയെറിഞ്ഞത്‌. നാടിന്‌ അഭിമാനമായ താരത്തിന്‌ സ്വദേശയമായ ചെറുവത്തൂരില്‍ കെ എസ്‌ ടി എയുടെ നേതൃത്വത്തില്‍ ഒരു വീട്‌ ഉയര്‍ന്നിരിക്കുന്നു. ഇത്തവണ, സീനിയര്‍ വിഭാഗം ഡിസ്‌കസ്‌ ത്രോയില്‍ മത്സരിച്ച കുട്ടമത്ത്‌ ജി എച്ച്‌ എസ്‌ എസിലെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയായ സോന മോഹന്‍ 41.63 മീറ്റര്‍ എറിഞ്ഞ്‌ സ്വര്‍ണം നേടി. ഗൃഹപ്രവേശ ചടങ്ങുകള്‍ ഉടന്‍ നടക്കാനിരിക്കെ സോന തന്റെ സ്വപ്‌നങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവര്‍ക്ക്‌ സമര്‍പ്പിക്കുകയാണ്‌ ഈ സ്വര്‍ണം.

YouTube video player

കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന നാഷണല്‍ ജൂനിയര്‍ അത്‌ലറ്റിക്‌ മീറ്റില്‍ വെങ്കലം നേടിയ സോന തിങ്കള്‍ രാത്രി പന്ത്രണ്ടോടെയാണ്‌ കോഴിക്കോട്‌ കായിക മേള നടക്കുന്ന പ്രധാന വേദിയായ എന്‍ ഐ ടിയിലെത്തുന്നത്‌. വിശ്രമിക്കാന്‍ പോലും സമയം കിട്ടാതെയാണ്‌ സോനക്ക്‌ മത്സരത്തിനിറങ്ങേണ്ടി വന്നത്‌. ചെറിയൊരു വിശ്രമം സാധിച്ചിരുന്നെങ്കില്‍ ഇതിലും മികച്ച പ്രകടനം സാധ്യമാകുമായിരുന്നുവെന്ന്‌ ഓട്ടോ ഡ്രൈവറായ പി പി മോഹന്‍-ടി സൗമ്യ ദമ്പതികളുടെ മകളായ സോന ഉറച്ചുവിശ്വസിക്കുന്നു.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK