കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 5 കോടി ചെലവിട്ട് നിര്‍മിച്ച സ്റ്റേഡ‍ിയം തകര്‍ച്ചയില്‍, ക്രമക്കേടെന്ന് ആരോപണം

Published : Jun 16, 2022, 11:29 PM IST
 കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 5 കോടി ചെലവിട്ട് നിര്‍മിച്ച സ്റ്റേഡ‍ിയം തകര്‍ച്ചയില്‍, ക്രമക്കേടെന്ന് ആരോപണം

Synopsis

കായികരംഗത്തെ കുതിപ്പിനായി 5 വർഷത്തെ കാത്തിരിപ്പിന് ശേഷം അയ്മനത്ത്കാർക്ക് സർക്കാ‍ർ നൽകിയ സമ്മാനമാണ് ഈ മൂന്ന് നില കെട്ടിടം. പണി പൂർത്തിയായി ഉദ്ഘാടനം ചെയ്തതല്ലാതെ സ്റ്റേഡിയം ഇതുവരെയും തുറന്ന് നൽകിയിട്ടില്ല.

കോട്ടയം: കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി അഞ്ച് കോടിയിലധികം രൂപ ചെലവാക്കി കോട്ടയം അയ്മനത്ത് നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയ നിർമ്മാണത്തിൽ ക്രമക്കേടെന്നാരോപണം. ഉദ്ഘാടനം കഴിഞ്ഞ് അടച്ചിട്ട സ്റ്റേഡിയത്തിന്‍റെ തറയും ഭിത്തിയും തകർന്ന നിലയിലാണ്.

കായികരംഗത്തെ കുതിപ്പിനായി 5 വർഷത്തെ കാത്തിരിപ്പിന് ശേഷം അയ്മനത്ത്കാർക്ക് സർക്കാ‍ർ നൽകിയ സമ്മാനമാണ് ഈ മൂന്ന് നില കെട്ടിടം. പണി പൂർത്തിയായി ഉദ്ഘാടനം ചെയ്തതല്ലാതെ സ്റ്റേഡിയം ഇതുവരെയും തുറന്ന് നൽകിയിട്ടില്ല. ഒരു വർഷമായി അടച്ചിട്ട കെട്ടിടത്തിന്‍റെ അവസ്ഥ ഇതാണ്. കവാടത്തിനും തൂണുകൾക്കും വിള്ളലുകൾ, ടൈലുകൾ പൊട്ടി അടർന്ന് കിടക്കുന്നു. മുൻവശത്തെ മൂന്ന് തൂണുകളും വളഞ്ഞ് കെട്ടിടത്തിൽ നിന്ന് വേർപെട്ട് കിടക്കുന്നു.

സഞ്ജു ഇന്ത്യന്‍ ടീമിലെത്തിയിട്ട് 7 വര്‍ഷം, ഇതുവരെ കളിച്ചത് 13 മത്സരങ്ങള്‍

ചുരുക്കത്തിൽ കായിക താരങ്ങൾക്കായി പണിത കെട്ടിടം ആരെങ്കിലും ഒന്ന് അമർത്തി ചവിട്ടിയാൽ തകർന്ന് വീഴും. നിർമാണത്തിൽ വ്യാപക ക്രമക്കേട് നടന്നെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് പഞ്ചായത്തംഗം ബിജു മാന്താറ്റിൽ. സ്റ്റേഡിയത്തിന്‍റെ നിർമാണ ഘട്ടത്തിൽ തന്നെ തറയിൽ വിള്ളലുകൾ ചൂണ്ടികാണിച്ചെങ്കിലും അത് കരാർ കമ്പനി ശ്രദ്ധയിലെടുത്തില്ല.

ഐഎസ്എല്‍ കിരീടം നിലനിര്‍ത്താനുള്ള ഒരുക്കങ്ങളാരംഭിച്ച് ഹൈദരാബാദ് എഫ്‌സി; സൂപ്പര്‍ താരത്തിന്റെ കരാര്‍ പുതുക്കി

കിഫ്ബി ഫണ്ടിൽ ഉൾപ്പെടുത്തി 5 കോടി 16 ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിച്ചത്. സ്പോർട്സ് കൗൺസിലിന്‍റെ മേൽനോട്ടത്തിൽ കിറ്റ്കോക്കായിരുന്നു നിർമാണ ചുമതല. കെട്ടിടത്തിന്‍റെ വിള്ളൽ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും പരിശോധിച്ച് നടപടിയെടുക്കുമെന്നും കരാർ കമ്പനി പറഞ്ഞു.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വരുന്നു ബാസ്‌ക്കറ്റ്ബോൾ ലീഗ് കേരള, ടൂർണമെന്റ് മെയ് 27 മുതൽ ജൂൺ 6 വരെ, 6 ഫ്രാഞ്ചൈസികൾ പരസ്പരം ഏറ്റുമുട്ടും
കാഴ്ചയെ മറച്ച ഇരുട്ടിനും തളർത്താനായില്ല ആ പാദങ്ങളെ; കൊച്ചി മാരത്തണിൽ താരമായി ലക്ഷ്മിനാരായണ