മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍: ലക്ഷ്യം മൂന്നാം റൗണ്ട്; പി വി സിന്ധുവും എച്ച് എസ് പ്രണോയും ഇന്നിറങ്ങും

By Web TeamFirst Published Jul 7, 2022, 1:00 PM IST
Highlights

സൈന ആദ്യ റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ കിം ഗാ യുന്നിനോട് ആദ്യ ഗെയിം നേടിയശേഷമാണ് തോറ്റത്. സ്‌കോര്‍ 21-16 17-21 14-21. കഴിഞ്ഞ ആഴ്ച നടന്ന മലേഷ്യന്‍ ഓപ്പണ്‍ ഓപ്പണ്‍ സൂപ്പര്‍ 750 ടൂര്‍ണമെന്റിലും സൈന ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു.

ക്വാലലംപൂര്‍: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണില്‍ (Malaysia Masters) പ്രതീക്ഷയോടെ ഇന്ത്യന്‍ താരങ്ങള്‍. മലയാളിതാരം എച്ച് എസ് പ്രണോയ് (HS Prannoy), പി വി സിന്ധു (PV Sindhu), സായ് പ്രണീത്, പി കശ്യപ് എന്നിവര്‍ ഇന്ന് രണ്ടാം റൗണ്ടില്‍ മത്സരിക്കും. വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൈനാ നേവാള്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. സമീര്‍ വര്‍മയ്ക്കും ആദ്യ റൗണ്ടിനപ്പുറം കടക്കാന്‍ കഴിഞ്ഞിരുന്നില്ല.

സൈന ആദ്യ റൗണ്ടില്‍ ദക്ഷിണ കൊറിയയുടെ കിം ഗാ യുന്നിനോട് ആദ്യ ഗെയിം നേടിയശേഷമാണ് തോറ്റത്. സ്‌കോര്‍ 21-16 17-21 14-21. കഴിഞ്ഞ ആഴ്ച നടന്ന മലേഷ്യന്‍ ഓപ്പണ്‍ ഓപ്പണ്‍ സൂപ്പര്‍ 750 ടൂര്‍ണമെന്റിലും സൈന ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. സമീര്‍ വര്‍മ ചൈനീസ് തായ്‌പേയിയുടെ ചൗ ടിയന്‍ ചെന്നിനോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കായി തോറ്റു. സ്‌കോര്‍- 21-10 12-21 14-21.

ഏഴാം സീഡായ സിന്ധു, ചൈനീസ് താരം ബിങ് ജിയാവോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് തോല്‍പ്പിച്ചത്. സ്‌കോര്‍ 21-13, 17-21,21-15. പ്രണോയ്, ഫ്രഞ്ച് താരം ബ്രൈസ് ലെവര്‍ഡെസിനെ അനായാസംമറികടന്നു. സ്‌കോര്‍ 21-19, 21-14. 

കശ്യപ് മലേഷ്യയുടെ ടോമി സുഗിയാര്‍ത്തോയെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ ജയിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. സ്‌കോര്‍ 16-21, 21-16, 21-16. സായ് പ്രണീത് ഗ്വാട്ടിമാലയുടെ കെവിന്‍ കോര്‍ഡനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണീത് മറികടന്നത്. 21-8, 21-9.

click me!