ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: കിരീടം ലക്ഷ്യമിട്ട്‌ സിന്ധു ഇന്ന് ഒകുഹാരയ്‌ക്കെതിരെ

Published : Aug 25, 2019, 02:12 PM IST
ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ്: കിരീടം ലക്ഷ്യമിട്ട്‌ സിന്ധു ഇന്ന് ഒകുഹാരയ്‌ക്കെതിരെ

Synopsis

ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി വി സിന്ധുവിന് ഇന്ന് കലാശപ്പോരാട്ടം. ജാപ്പനീസ് താരം നൊസോമി ഒകുഹാരയാണ് ഫൈനലില്‍ എതിരാളി.

ബേസല്‍: ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പില്‍ പി വി സിന്ധുവിന് ഇന്ന് കലാശപ്പോരാട്ടം. ജാപ്പനീസ് താരം നൊസോമി ഒകുഹാരയാണ് ഫൈനലില്‍ എതിരാളി. കഴിഞ്ഞ രണ്ട് ഫൈനലിലും തോറ്റ സിന്ധു ആദ്യ ലോക ചാംപ്യന്‍ഷിപ്പ് കിരീടമാണ് ലക്ഷ്യമിടുന്നത്.

ഇന്ത്യന്‍ സമയം വൈകീട്ട് നാലിന് ശേഷമാണ് മത്സരം. ഒകുഹാര മൂന്നാം സീഡും സിന്ധു അഞ്ചാം സീഡുമാണ്. ഇതിന് മുമ്പ് ഇരുവരും ഏറ്റുമുട്ടിയ 15 മത്സരങ്ങളില്‍ എട്ടിലും സിന്ധുവിനായിരുന്നു ജയം. ഏഴ് മത്സരങ്ങളില്‍ ഒകുഹാര വിജയിച്ചു. 

എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ലോക ചാംപ്യന്‍ഷിപ്പിലെ മാരത്തോണ്‍ ഫൈനലില്‍ ഒകുഹാര, സിന്ധുവിനെ തോല്‍പ്പിച്ചിരുന്നു.

PREV
click me!

Recommended Stories

കാര്‍ഗില്‍ വിജയ് ദിനത്തില്‍ പാകിസ്ഥാന്‍ താരത്തെ ഇടിച്ചിട്ട് ജദുമണി സിങ്; കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗില്‍ ക്വാര്‍ട്ടറിലേക്ക്
ട്രാക്ക് സ്യൂട്ട് പോലുമില്ലാതെ കായികതാരങ്ങൾ, പൂഴ്ത്തി വച്ച ലക്ഷങ്ങൾ വിലയുള്ള മത്സര ഉപകരണങ്ങൾ ഒടുവിൽ പുറത്തിറക്കി സ്പോർട്സ് കൗൺസിൽ