ബോള്‍ട്ടിന്റെ റെക്കോഡ് പഴങ്കഥയാക്കി അമേരിക്കയുടെ പുത്തന്‍താരം

By Web TeamFirst Published Aug 25, 2019, 9:19 AM IST
Highlights

സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ് തകര്‍ത്ത് അമേരിക്കന്‍ യുവതാരം. 200 മീറ്ററില്‍ പാരീസ് ഡയമണ്ട് ലീഗില്‍ ബോള്‍ട്ട് സ്ഥാപിച്ച റെക്കോഡാണ് 22കാരന്‍ നോഹ് ലൈന്‍സ് തകര്‍ത്തത്.

പാരീസ്: സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോഡ് തകര്‍ത്ത് അമേരിക്കന്‍ യുവതാരം. 200 മീറ്ററില്‍ പാരീസ് ഡയമണ്ട് ലീഗില്‍ ബോള്‍ട്ട് സ്ഥാപിച്ച റെക്കോഡാണ് 22കാരന്‍ നോഹ് ലൈന്‍സ് തകര്‍ത്തത്. 19.65 സെക്കന്റില്‍ ഓടിയെത്തിയാണ് ലൈന്‍സ് സ്വര്‍ണം നേടിയത്. 19.73 സെക്കന്‍ഡ് ആയിരുന്നു ബോള്‍ട്ടിന്റെ റെക്കോര്‍ഡ്. എന്നാല്‍ ബോള്‍ട്ടിന്റെ പേരിലുള്ള ലോക റെക്കോര്‍ഡിന് ഇളക്കമില്ല.

. breaks 's meet record in Paris, winning the 200m in 19.65 seconds. Men to run sub-19.8 four times in one year, all time:

Usain Bolt (2009)
Noah Lyles (2018)
Noah Lyles (2019) pic.twitter.com/DqqcLtoVn9

— Nick Zaccardi (@nzaccardi)

ലോക ചാംപ്യനായ തുര്‍ക്കിയുടെ റാമില്‍ ഗുലിയെ 20.01 സെക്കന്‍ഡിലും, കാനഡയുടെ ആരോണ്‍ ബ്രൗണ്‍ 20.13 സെക്കന്‍ഡിലുമാണ് ഫിനിഷ് ചെയ്തത്. അടുത്തമാസം നടക്കുന്ന ലോക ചാംപ്യന്‍ഷിപ്പില്‍ ബോള്‍ട്ടിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുകയാണ് തന്റെ അടുത്ത ലക്ഷ്യമെന്ന് നോഹ് പറഞ്ഞു.

click me!