സംസ്ഥാന സ്കൂൾ കായികമേള; കിരീടമുറപ്പിച്ച്, പെരുമ ഉയർത്തി പാലക്കാട്, പോരാട്ടത്തിന് കരുത്തേകിയത് മൂന്ന് സ്കൂളുകൾ

By Web TeamFirst Published Dec 6, 2022, 2:15 PM IST
Highlights

സംസ്ഥാന സ്കൂൾ കായിക മേളയിൽ കിരീടം നിലനിർത്താൻ പാലക്കാട്. 206 പോയിന്റുമായാണ് പാലക്കാടിന്റെ മുന്നേറ്റം. 

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേളയിൽ കിരീടം നിലനിർത്താൻ പാലക്കാട്. 206 പോയിന്റുമായാണ് പാലക്കാടിന്റെ മുന്നേറ്റം. രണ്ടാം സ്ഥാനത്തുള്ള മലപ്പുറം  ജില്ലയ്ക്ക് 110 പോയിന്റ് മാത്രമാണുള്ളത്. കല്ലടി, പറളി, മുണ്ടൂർ സ്കൂളുകളുടെ മികവിലായിരുന്നു പാലക്കാടിന്റെ മുന്നേറ്റം. സ്കൂളുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. 53 പോയിന്റുമായി മലപ്പുറം കടകശേരി ഐഡിയൽ സ്കൂളാണ് മുന്നിൽ. 41 പോയിന്റുമായി പാലക്കാട് കല്ലടി സ്കൂളാണ് തൊട്ടു പിന്നിലുളളത്. നിലവിലെ ചാമ്പ്യന്മാരായ കോതമംഗലം മാർ ബേസിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മീറ്റിലെ അവസാന ദിനമായ ഇന്ന് 24 ഫൈനലുകളാണ് ഉള്ളത്. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന 200 മീറ്ററും 3.20 ന് തുടങ്ങുന്ന 4 x 400 മീറ്റർ റിലേയുമാണ് പ്രധാന ആകർഷണം.

 

പാലക്കാട് ജില്ല 133 പോയന്‍റും 13 സ്വര്‍ണവുമായി ബഹുദൂരം മുന്നിലാണ്. മലപ്പുറം ജില്ല 56 പോയന്‍റുമായി രണ്ടാമതും എറണാകുളം ജില്ല 55 പോയന്‍റുമായി മൂന്നാമതും നില്‍ക്കുന്നു. 47 പോയന്‍റുള്ള കോട്ടയം ജില്ല നാലാമതും 36 പോയന്‍റുമായി കോഴിക്കോട് ജില്ല അഞ്ചാം സ്ഥാനത്തും നില്‍ക്കുന്നു. കാസര്‍കോട്, തൃശ്സൂര്‍, തിരുവനന്തപുരം ജില്ലകള്‍ 33 പോയന്‍റുമായി ആറാം സ്ഥാനത്താണ്. 

രണ്ടാം സ്ഥാനത്തുള്ള കോഴിക്കോടിനേക്കാള്‍ ഇരട്ടി പോയന്‍റുകള്‍ക്ക് മുന്നിലാണ് പാലക്കാട്. എന്നാല്‍, കായികമേളയിലെ നിലവിലെ സ്കൂള്‍ ചാമ്പ്യന്മാരായ കോതമംഗലം മാര്‍ ബേസില്‍ സ്കൂളിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി മലപ്പുറം കടകശ്ശേരി ഐഡിയില്‍ ഇ എച്ച് എസ് എസ് ഉയര്‍ത്തുന്നത്. മത്സരയിനങ്ങളില്‍ 45 ഫൈനലുകളാണ് ഇതുവരെ പൂര്‍ത്തിയായത്. മലപ്പുറം ഐഡിയല്‍ ഇഎച്ച്എസ്എസ് കടകശ്ശേരി 37 പോയന്‍റും. കോതമംഗലം മാര്‍ ബേസില്‍സ് 30 പോയന്‍റും കുമരംപുത്തൂര്‍ കല്ലടി എച്ച് എസ് 28 പോയന്‍റുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 

സംസ്ഥാന സ്കൂൾ കായിക മേളയിൽ കിരീടം നിലനിർത്താൻ പാലക്കാട്.

click me!