മഹാബലിപുരം ഇനി ലോകത്തോളം വലിയ ചതുരംഗക്കളം, ചെസിന്‍റെ വിശ്വമാമാങ്കത്തിന് ചെന്നൈയില്‍ തുടക്കം

Published : Jul 28, 2022, 09:11 PM IST
മഹാബലിപുരം ഇനി ലോകത്തോളം വലിയ ചതുരംഗക്കളം, ചെസിന്‍റെ വിശ്വമാമാങ്കത്തിന് ചെന്നൈയില്‍ തുടക്കം

Synopsis

തമിഴ്നാടിന്‍റെ സംസ്കാരിക സൗന്ദര്യം മുഴുവൻ ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ചതുരത്തിലേക്ക് നിറച്ച വർണാഭമായ ഉദ്ഘാടനച്ചടങ്ങ്. ചിലമ്പാട്ടവും ജല്ലിക്കട്ടും ഭരതനാട്യവും പരമ്പരാഗത കലാചാരങ്ങളും നിറഞ്ഞു. തോൽക്കാപ്പിയവും തിരുക്കുറളും ലോകത്തിനുമുന്നിൽ തമിഴകം വീണ്ടും തുറന്നുവച്ചു. ഭരതിയാരും തിരുവള്ളുവരും കണ്ണകിയും വന്നുപോയി.  

ചെന്നൈ: പല്ലവ രാജാക്കൻമാർ ലോകപൈതൃകത്തിന് ശിൽപ്പസൗന്ദര്യത്തിന്‍റെ വാസ്തു വിദ്യാലയമൊരുക്കിയ മഹാബലിപുരം ഇനി ലോകത്തോളം വലുതാകുന്ന ചതുരംഗക്കളം. 44-ാമത് ചെസ് ഒളിംപ്യാഡ്(Chess Olympiad) പ്രധാനമന്ത്രി നരേന്ദ്ര മോദി(Narendra Modi) ഉദ്ഘാടനം ചെയ്തു. തമിഴ്നാടിന്‍റെ പാരമ്പര്യവും സാംസ്കാരികപ്പൊലിമയും പ്രതിഫലിക്കുന്നതായിരുന്നു ചെന്നൈ ജവഹർലാൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടനച്ചടങ്ങ്. 187 രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന താരങ്ങൾ നാളെ മുതൽ മഹാബലിപുരത്തെ ചെസ് ഒളിംപ്യാഡ് വേദിയിൽ കരുനീക്കിത്തുടങ്ങും.

തമിഴ്നാടിന്‍റെ സംസ്കാരിക സൗന്ദര്യം മുഴുവൻ ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ചതുരത്തിലേക്ക് നിറച്ച വർണാഭമായ ഉദ്ഘാടനച്ചടങ്ങ്. ചിലമ്പാട്ടവും ജല്ലിക്കട്ടും ഭരതനാട്യവും പരമ്പരാഗത കലാചാരങ്ങളും നിറഞ്ഞു. തോൽക്കാപ്പിയവും തിരുക്കുറളും ലോകത്തിനുമുന്നിൽ തമിഴകം വീണ്ടും തുറന്നുവച്ചു. ഭരതിയാരും തിരുവള്ളുവരും കണ്ണകിയും വന്നുപോയി.

'മോദിയുടെ ചിത്രമില്ല'; ലോക ചെസ് ഒളിമ്പ്യാഡ് പോസ്റ്ററില്‍ കൂട്ടിച്ചേര്‍ക്കല്‍, കറുത്ത പെയിന്‍റടിക്കല്‍; വിവാദം

രാജ്യത്തെ 75 ചരിത്ര, സാസ്കാരിക തന്ത്രപ്രധാന സ്ഥലങ്ങൾ താണ്ടിയെത്തിയ ദീപശിഖ ഗ്രാൻഡ്മാസ്റ്റർ വിശ്വനാഥൻ ആനന്ദ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് നൽകി. സ്റ്റാലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൈമാറിയ ദീപശിഖയിൽ നിന്ന് ഇന്ത്യയുടെ വനിതാ ഗ്രാൻഡ്മാസ്റ്റർ വിജയലക്ഷ്മി സുബ്ബരമനും യുവ ഗ്രാൻഡ് മാസ്റ്റർമാരും ചേർന്ന് മേളയുടെ ദീപം തെളിച്ചു.

ചെസ് മഹാമേള ചെസിന്‍റെ ജന്മദേശത്ത് എത്തിയിരിക്കുന്നു. ലോകത്തെ ഒന്നിപ്പിക്കുന്ന സന്ദേശമാണ് എല്ലാ കായിക മേളകളും നൽകുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്തുകൊണ്ടു പറഞ്ഞു. സാഹോദര്യത്തിന്‍റേയും സാംസ്കാരിക സമന്വയത്തിന്‍റേയും ഉത്സവമായാണ് ചെസ് ഒളിംപ്യാഡിനെ കാണുന്നതെന്ന് തമിഴ്മാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പറഞ്ഞു.

ചെസ് വിശ്വമാമാങ്കം: ഇന്നുമുതൽ 14 നാൾ തമിഴകത്ത് കരുനീക്കം, തുടക്കമിടാൻ പ്രധാനമന്ത്രി; കിരീടം തേടി 187 രാജ്യങ്ങൾ

അന്താരാഷ്ട്ര ചെസ് ഫെഡറേഷൻ പ്രസിഡന്‍റ് അർക്കാഡി വ്ലാദിമിരോവിച്ച് ദ്യോക്കോവിച്ച്, തമിഴ്നാട് ഗവർണർ ആർ.എൻ.രവി, കേന്ദ്ര, സംസ്ഥാന മന്ത്രിമാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നാളെ മുതലാണ് മത്സരങ്ങള്‍ തുടങ്ങുക.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി
ബാസ്കറ്റ് ബോള്‍ പരിശീലനത്തിനിടെ പോള്‍ ഒടിഞ്ഞുവീണ് ദേശീയ താരത്തിന് ദാരുണാന്ത്യം