Latest Videos

ഏഷ്യന്‍ അണ്ടര്‍ 20 അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: അത്‌ലീറ്റുകളെ അഭിനന്ദിച്ച് മോദി, ഭാവിതാരങ്ങളെന്ന് കുറിപ്പ്

By Web TeamFirst Published Jun 9, 2023, 9:11 PM IST
Highlights

45 രാജ്യങ്ങള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ് അവസാനിപ്പിച്ചത്. ഇന്ത്യയുടെ ഭാവതാരങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു.

ദില്ലി: ഏഷ്യന്‍ അണ്ടര്‍ 20 അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലാണ് അദ്ദേഹം അഭിനന്ദന സന്ദേശമയച്ചത്. 19 മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്. ഇതില്‍ ആറ് സ്വര്‍ണങ്ങളുണ്ടായിരുന്നു.

45 രാജ്യങ്ങള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ് അവസാനിപ്പിച്ചത്. ഇന്ത്യയുടെ ഭാവതാരങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്ന് അദ്ദേഹം ട്വീറ്റില്‍ പറഞ്ഞു. മോദി കുറിച്ചിട്ടതിങ്ങനെ... ''അത്‌ലീറ്റുകളെ കുറിച്ചോര്‍ത്ത് അഭിമാനമുണ്ട്. 20-ാമത് ഏഷ്യന്‍ അണ്ടര്‍ 20 അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ ഗംഭീര പ്രകടനം പുറത്തെടുക്കാന്‍ അവര്‍ക്കായി. ആറ് സ്വര്‍ണമുള്‍പ്പെടെ 19 മെഡലുകള്‍. 45 രാജ്യങ്ങള്‍ പങ്കെടുത്ത ചാംപ്യന്‍ഷിപ്പില്‍ മൂന്നാമതെത്താനും ഇന്ത്യക്ക് കഴിഞ്ഞു. യുവതാരങ്ങളുടെ നേട്ടം നമ്മള്‍ ആഘോഷിക്കേണ്ടതുണ്ട്. ഭാവിയിലേക്ക് എല്ലാവിധ ആശംസകളും.'' അദ്ദേഹം കുറിച്ചിട്ടു.

Proud of our athletes! They performed exceptionally well at the 20th Asian U20 Athletics Championships! With 19 medals, including 6 golds, India soared to 3rd place among 45 nations. We celebrate the triumph of our athletes and wish them the very best for their future endeavours. pic.twitter.com/S5cX1wUqpY

— Narendra Modi (@narendramodi)
click me!