Australian Open : മാതിയോ ബരേറ്റിനിയെ തകര്‍ത്തു; റാഫേല്‍ നദാല്‍ ഫൈനലില്‍, ചരിത്രം അരികെ

By Web TeamFirst Published Jan 28, 2022, 1:15 PM IST
Highlights

21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന നദാല്‍ ഇറ്റാലിയന്‍ താരം മാതിയോ ബരേറ്റിനിയെ (Matteo Barrettini) ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു.
 

മെല്‍ബണ്‍: സ്പാനിഷ് താരം റാഫേല്‍ നദാല്‍ (Rafael Nadal) ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ (Australian Open) ഫൈനലില്‍. 21-ാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിടുന്ന നദാല്‍ ഇറ്റാലിയന്‍ താരം മാതിയോ ബരേറ്റിനിയെ (Matteo Barrettini) ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. ഇന്ന് നടക്കുന്ന സ്റ്റെഫാനോസ് സിറ്റ്‌സിപാസ്- ഡാനില്‍ മെദ്‌വദേവ് മത്സരത്തിലെ വിജയികളെ നദാല്‍ ഫൈനലില്‍ നേരിടും.

ബരേറ്റിനിക്കെതിരെ ആധികാരികമായിരുന്നു നദാലിന്റെ പ്രകടനം. ആദ്യ രണ്ട് സെറ്റുകളും ബരേറ്റിനിക്ക് ഒരവസരം പോലും നല്‍കാതെ നദാല്‍ സ്വന്തമാക്കി. 3-6 2-6 എന്ന സ്‌കോറുകള്‍ക്കായിരുന്നു ജയം. എന്നാല്‍ മൂന്നാം സെറ്റ് തിരിച്ചുപിടിച്ച് ബരേറ്റിനിന് മത്സരത്തിലേക്ക് തിരിച്ചുവരുന്നതിന്റെ ലക്ഷണം കാണിച്ചു. 6-3നാണ് ബരേറ്റിനി സെറ്റ് സ്വന്തമാക്കായിയത്. എന്നാല്‍ മത്സരം അഞ്ചാം സെറ്റിലേക്ക് കൊണ്ടുപോകാന്‍ നദാല്‍ സമ്മതിച്ചില്ല. 3-6ന് നാലാം നേടി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങളെന്ന റെക്കോര്‍ഡ് നാദലിന് സ്വന്തമാവും. നിലവില്‍ റോജര്‍ ഫെഡറര്‍ക്കും നൊവാക് ജോക്കോവിച്ചിനും നദാലിനും 20 കിരീടങ്ങളാണുള്ളത്. 

വനിതകളുടെ ഫൈനലില്‍ നാളെ ആതിഥേയ താരവും ഒന്നാം സീഡും ആഷ്‌ലി ബാര്‍ട്ടി അമേരിക്കയുടെ ഡാനിയേല കോളിന്‍സിനെ നേരിടും.

click me!