രണ്ട് വര്‍ഷത്തിനകം കേരള ഹോക്കി ടീമിനെ മികച്ചതാക്കും; പരിശീലനം നല്‍കാന്‍ തയ്യാറെന്ന് മാനുവല്‍ ഫ്രെഡറിക്

By Web TeamFirst Published Aug 8, 2021, 8:38 AM IST
Highlights

രണ്ട് വര്‍ഷത്തിനകം കേരള ഹോക്കി ടീമിനെ മികച്ചതാക്കും; പരിശീലനം നല്‍കാന്‍ തയ്യാറെന്ന് മാനുവല്‍ ഫ്രെഡറിക്

ബെംഗളൂരു: കേരള സര്‍ക്കാരിനോട് അഭ്യര്‍ത്ഥനയുമായി മലയാളി ഹോക്കി ഇതിഹാസം മാനുവല്‍ ഫ്രെഡറിക്. കേരളം ഹോക്കിയെ പരിഗണിക്കുന്നില്ലെന്നും നാണക്കേട് കാരണം കര്‍ണാടകയില്‍ പരിശീലനം നല്‍കേണ്ട സ്ഥിതിയാണെന്നും ഫ്രെഡറിക് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിന്‍റെ ആദ്യ മെഡല്‍ ജേതാവായിട്ടും നല്ല ഒരു ഗ്രൗണ്ട് നിര്‍മ്മിക്കണമെന്ന തന്‍റെ അപേക്ഷ പോലും പരിഗണിച്ചിട്ടില്ലെന്ന് ഫ്രെഡറിക് വ്യക്തമാക്കി.

'കേരളം ഹോക്കിയെ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ല. സര്‍ക്കാര്‍ കണ്ണുതുറക്കണം. കേരള ഹോക്കി ടീമിനെ ശക്തിപ്പെടുത്തണം. ടീമിന് പരിശീലനം നല്‍കാന്‍ തയ്യാറാണ്. രണ്ട് വര്‍ഷം കൊണ്ട് മികച്ച ടീമിനെ പടുത്തുയര്‍ത്താനാകും' എന്നും 1972ല്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമില്‍ അംഗമായ മാനുവല്‍ ഫ്രെഡറിക് പറഞ്ഞു. കേരളത്തിന്‍റെ ആദ്യ ഒളിംപിക് മെഡല്‍ ജേതാവ് കൂടിയാണ് അദേഹം. 

ഗോള്‍ഡന്‍ ബോയ്, കാത്തിരിപ്പിന് വിരാമം; ഒളിംപിക്‌സ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യക്ക് ചരിത്ര സ്വര്‍ണം

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!