ഷാങ്ഹായ് ഓപ്പണ്‍: ഫെഡറര്‍ക്ക് ജയം, ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ പോരാട്ടങ്ങള്‍

Published : Oct 10, 2019, 11:19 PM ISTUpdated : Oct 10, 2019, 11:20 PM IST
ഷാങ്ഹായ് ഓപ്പണ്‍: ഫെഡറര്‍ക്ക് ജയം, ക്വാര്‍ട്ടറില്‍ തകര്‍പ്പന്‍ പോരാട്ടങ്ങള്‍

Synopsis

ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. ലോക ഒന്നാം നമ്പര്‍ നോവാക് ജോക്കോവിച്ച് ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിടും.

ബെയ്ജിങ്: ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടെന്നിസ് ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. ലോക ഒന്നാം നമ്പര്‍ നോവാക് ജോക്കോവിച്ച് ഗ്രീസിന്റെ സ്‌റ്റെഫാനോസ് സിറ്റ്‌സിപാസിനെ നേരിടും. ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവാണ് ടൂര്‍ണമെന്റിലെ രണ്ടാം സീഡായ റോജര്‍ ഫെഡററുടെ എതിരാളി. ഡൊമിനിക് തീം ഇറ്റലസിയുടെ മാതിയോ ബരേറ്റിനിയേയും റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവ് ഇറ്റലിയുടെ 10ാം സീഡ് ഫാബിയോ ഫോഗ്നിനിയെ നേരിടും.

ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഫെഡറര്‍ അവസാന എട്ടിലെത്തിയത്. 6-7. 4-6 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫെഡററുടെ ജയം. ജോക്കോവിച്ച് 7-5, 6-3ന് ജോണ്‍ ഇസ്‌നറെ തോല്‍പ്പിച്ചു. റഷ്യയുടെ ആേ്രന്ദ റുബ്‌ലേവിനെ 6-0 7-6ന് തകര്‍ത്താണ് സ്വരേവ് ക്വാര്‍ട്ടറിന് യോഗ്യത നേടിയത്.

PREV
click me!

Recommended Stories

അര്‍മാന്‍ഡ് ഡുപ്ലാന്റിസ് റക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയ വര്‍ഷം
ഇന്ത്യന്‍ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചു; പാകിസ്ഥാന്‍ കബഡി താരത്തിന് വിലക്ക്