സൈനാ നെഹ്‌വാളും പി കശ്യപും വേര്‍പിരിയുന്നു, സൈനയുടെ പ്രഖ്യാപനം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ

Published : Jul 14, 2025, 09:52 AM ISTUpdated : Jul 14, 2025, 09:56 AM IST
Saina Nehwal-Parupalli Kashyap

Synopsis

ഇന്ത്യൻ ബാഡ്മിന്‍റൺ താരങ്ങളായ സൈന നെഹ്‌വാളും പി കശ്യപും വിവാഹമോചനത്തിന്. 2018ലാണ് ഇരുവരും വിവാഹിതരായത്. 

ഹൈദരാബാദ്: ഇന്ത്യൻ ബാഡ്മിന്‍റൺ താരങ്ങളായ സൈന നെഹ്‌വാളും പി കശ്യപും വിവാഹമോചിതരായി. 2012ലെ ലണ്ടൻ ഒളിംപിക്സില്‍ വെങ്കല മെഡല്‍ ജേതാവായ സൈന സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് വിവാഹമോചിതരായ കാര്യം അറിയിച്ചത്. 2018ലാണ് സൈനയും പി കശ്യപും തമ്മില്‍ വിവാഹിതരായത്.

"ജീവിതം ചിലപ്പോൾ നമ്മളെ വ്യത്യസ്ത ദിശകളിലേക്ക് കൊണ്ടുപോകും. വളരെയധികം ആലോചിച്ചതിനുശേഷം, കശ്യപും ഞാനും വേർപിരിയാൻ തീരുമാനിച്ചു. പരസ്പര സമാധാനവും വളർച്ചയും മുറിവുണക്കലും കണക്കിലെടുത്താണ് ഈ വേര്‍പിരിയല്‍. കശ്യപുമായുള്ള ഓർമ്മകൾക്ക് എക്കാലവും നന്ദിയുള്ളവളാണ്, ഞങ്ങളിരുവരുടെയും മുന്നോട്ടുള്ള യാത്രയില്‍ ഏറ്റവും മികച്ചത് മാത്രം ആശംസിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിന് നന്ദി", എന്നായിരുന്നു സൈന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

പി ഗോപിചന്ദ് ബാഡ്മിന്‍റണ്‍ അക്കാദമിയിലെ പരിശീലനത്തിനിടെയാണ് സൈനയും കശ്യപും പ്രണയത്തിലായത്. 2012ലെ ഒളിംപിക്സില്‍ ബാഡ്മിന്‍റൺ വനിതാ സിംഗിള്‍സില്‍ വെങ്കല മെഡല്‍ നേടിയ സൈന കര്‍ണം മല്ലേശ്വരിക്ക് ശേഷം ഒളിംപിക്സില്‍ വ്യക്തിഗത മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ താരം കൂടിയാണ്.

2015ല്‍ സൈന വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തും എത്തിയിരുന്നു. കാല്‍മുട്ടിലെ പരിക്കിനെത്തുടര്‍ന്ന് തനിക്ക് രണ്ട് മണിക്കൂറില്‍ കൂടുതല്‍ പരിശീലനം നടത്താനാവുന്ന അവസ്ഥയല്ല ഉള്ളതെന്ന് അടുത്ത കാലത്ത് സൈന ഗംഗന്‍ നാരംഗുമായുള്ള അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

പി കശ്യപ് 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ പുരുഷ സിംഗിള്‍സില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. 32 വര്‍ഷത്തിനുശേഷം ആദ്യമായിട്ടായിരുന്നു കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഒരു ഇന്ത്യ താരം ബാഡ്മിന്‍റണ്‍ സ്വര്‍ണം നേടുന്നത്. 2012ലെ ഒളിംപിക്സില്‍ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറിലെത്തി കശ്യപ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ പുരുഷ താരവുമായിരുന്നു. 2013ല്‍ പുരുഷ സിംഗിള്‍സ് റാങ്കിംഗില്‍ ആറാം സ്ഥാനത്തെത്താനും കശ്യപിനായി. എന്നാല്‍ പരിക്കുകള്‍ പിന്നീട് കശ്യപിന്‍റെ കരിയറിനും തിരിച്ചടിയായി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു