മലയാളി താരം ശ്രീശങ്കര്‍ ലോംഗ് ജംപിനിറങ്ങുന്നു; ലക്ഷ്യം ആദ്യ പന്ത്രണ്ടില്‍ ഒരിടം

Published : Jul 31, 2021, 09:14 AM IST
മലയാളി താരം ശ്രീശങ്കര്‍ ലോംഗ് ജംപിനിറങ്ങുന്നു; ലക്ഷ്യം ആദ്യ പന്ത്രണ്ടില്‍ ഒരിടം

Synopsis

സൂപ്പര്‍ താരങ്ങളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കൂടുതല്‍ മാനസിക സമ്മര്‍ദ്ദം നേരിട്ടാണ് മലയാളി താരം ടോക്യോയിലെത്തിയത്.

ടോക്യോ: മലയാളി താരം എം ശ്രീശങ്കറിന് ഇന്ന് യോഗ്യതാ മത്സരം. സീസണിലെ മികച്ച പ്രകടനം പുറത്തെടുത്താല്‍ ശ്രീശങ്കറിന് ഫൈനലിലെത്താം. സൂപ്പര്‍ താരങ്ങളുടെ മാനസികാരോഗ്യത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെ കൂടുതല്‍ മാനസിക സമ്മര്‍ദ്ദം നേരിട്ടാണ് മലയാളി താരം ടോക്യോയിലെത്തിയത്.
 
ലോംഗ് ജംപ് ഫൈനലിലെത്തുന്ന 12 പേരില്‍ ഒരാളാവുകയാണ് എം ശ്രീശങ്കറിന്റെ ലക്ഷ്യം. രണ്ട് ഗ്രൂപ്പുകളിലായി നടക്കുന്ന യോഗ്യതാ മത്സരത്തില്‍ മൂന്ന് അവസരം വീതം താരങ്ങള്‍ക്ക് ലഭിക്കും. യോഗ്യതാ മാര്‍ക്കായ 8.15 മീറ്റര്‍ ദൂരം മറികടക്കുന്നവര്‍ക്ക് ഫൈനലിലെത്താം. ഈ ദൂരം കണ്ടെത്തുന്നവര്‍ അധികം ഇല്ലെങ്കില്‍ ആദ്യ 12 സ്ഥാനങ്ങളിലെത്തുന്നവര്‍ ആകും മെഡല്‍പ്പോരാട്ടത്തിലേക്ക് പോവുക.

മാര്‍ച്ചിലെ ഫെഡറേഷന്‍ കപ്പില്‍ ദേശീയ റെക്കോര്‍ഡോടെ ഒന്നാമതെത്തുമ്പോള്‍ കണ്ടെത്തിയ 8.26 മീറ്ററാണ് ശ്രീശങ്കറിന്റെ സീസണ്‍ ബെസ്റ്റ്. സീസണില്‍ ശ്രീശങ്കറിനേക്കാള്‍ മികച്ച പ്രകടനം നടത്തിയ ഒമ്പത് പേരാണ് മത്സരിക്കാനുള്ളത്. മറ്റന്നാള്‍ ആണ് ഫൈനല്‍.

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി