സംസ്ഥാന പോളിടെക്നിക് ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; തൃപ്രയാർ എസ്ആർജി കോളേജിന് ഇരട്ടക്കിരീടം

Published : Mar 01, 2020, 10:25 PM ISTUpdated : Mar 01, 2020, 11:00 PM IST
സംസ്ഥാന പോളിടെക്നിക് ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ്; തൃപ്രയാർ എസ്ആർജി കോളേജിന് ഇരട്ടക്കിരീടം

Synopsis

പുരുഷ വിഭാഗത്തിൽ സെൻട്രൽ പോളിടെക്നിക് തിരുവനന്തപുരവും വനിതാ വിഭാഗത്തിൽ വിമൻസ് പോളിടെക്നിക് തൃശൂരും രണ്ടാം സ്ഥാനം നേടി. 

കോഴിക്കോട്: അറുപത്തിഒന്നാമത് സംസ്ഥാന പോളിടെക്നിക് ബോൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ തൃപ്പയാറിലെ എസ്ആർജി പോളിടെക്നിക് കോളേജ് ജേതാക്കളായി. ഈസ്റ്റ്ഹിൽ ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ കോളേജിലാണ് മത്സരം നടന്നത്.

പുരുഷ വിഭാഗത്തിൽ സെൻട്രൽ പോളിടെക്നിക് തിരുവനന്തപുരവും വനിതാ വിഭാഗത്തിൽ വിമൻസ് പോളിടെക്നിക് തൃശൂരും രണ്ടാം സ്ഥാനം നേടി. മാലിയങ്കര എസ്എൻഎം പോളിടെക്നിക്കും കളമശ്ശേരി വിമൻസ് പോളിടെക്നിക്കും യഥാക്രമം ഇരു വിഭാഗങ്ങളിലും മൂന്നാം സ്ഥാനം കരസ്ഥമാക്കി.

കേരള സ്പോർട്സ് കൗൺസിൽ അംഗം ടിഎം അബ്ദുറഹിമാൻ ചാംമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. എൻ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. പി ഷഫീഖ്, രവികുമാർ, എഎൻ സിന്ധു, അനീഷ് കുമാർ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഹുസൈൻ സ്വാഗതവും വി സി രഞ്ജി നന്ദിയും പറഞ്ഞു. 

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി