ഇളമുറക്കാരി ട്രാക്കില്‍; നെഞ്ചിടിപ്പോടെ പി ടി ഉഷ വീണ്ടും കണ്ണൂരില്‍

Published : Nov 18, 2019, 08:59 AM ISTUpdated : Nov 18, 2019, 09:01 AM IST
ഇളമുറക്കാരി ട്രാക്കില്‍; നെഞ്ചിടിപ്പോടെ പി ടി ഉഷ വീണ്ടും കണ്ണൂരില്‍

Synopsis

ഇത്തവണ പി ടി ഉഷ സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് എത്തിയത് സ്വന്തം കുടുംബത്തിൽ നിന്നുള്ള പിൻഗാമിയെ കണ്ടെത്താൻ കൂടിയാണ്

കണ്ണൂര്‍: പി ടി ഉഷ ആദ്യമായി കായികമേളയിൽ ഇറങ്ങിയ കണ്ണൂരിന്റെ മണ്ണിൽ കുടുംബത്തിൽ നിന്ന് ഒരാൾക്ക് അരങ്ങേറ്റം. നാലുപതിറ്റാണ്ടിന് ശേഷം ഇളമുറക്കാരിയുടെ ഓട്ടം കാണാൻ നെഞ്ചിടിപ്പോടെ ഉഷയും ട്രാക്കിലെത്തി.

സംസ്ഥാന കായികമേളയുടെ സ്ഥിരം സാന്നിധ്യമാണ് പി ടി ഉഷ. എന്നാൽ ഇത്തവണ ഉഷ എത്തിയത് സ്വന്തം കുടുംബത്തിൽ നിന്നുള്ള പിൻഗാമിയെ കണ്ടെത്താൻ കൂടിയാണ്.
കയ്യിൽ സ്റ്റോപ്പ് വാച്ചുമായി ട്രാക്കിലേക്ക് കണ്ണുംനട്ട് പി ടി ഉഷ നിന്നു. ഫിനിഷ് പോയിന്റിലേക്കുള്ള ഉഷയുടെ നോട്ടം ആദ്യമായല്ല കാണുന്നത്. എന്നാൽ ഇത്തവണ ആ നോട്ടത്തിനും ഒരു പ്രത്യേകതയുണ്ട്. 45 വർഷങ്ങൾക് ശേഷം സ്വന്തം കുടുംബത്തിൽ നിന്ന് ഒരാൾ ട്രാക്കിലിറങ്ങുന്നതിന്റെ ആകാംഷയാണ് സ്പ്രിന്റ് റാണിയുടെ മുഖത്ത്. 

ഉഷയുടെ ഇളയ സഹോദരി സുമയുടെ മകളാണ് ഏഴാം ക്ലാസുകാരിയായ സമൃദ്ധ. തിങ്കളാഴച്ചതെ സബ്‌ജൂനിയർ 600 മീറ്റർ ഫൈനലിലേക് സമൃദ്ധ ഓടി കയറിയപ്പോൾ ഉഷയുടെ മുഖത്ത് പുഞ്ചിരി. നൂറിലധികം ദേശീയ- അന്തര്‍ദേശീയ മെഡലുകളെത്തിയ ഉഷയുടെ കുടുംബം ഇലമുറക്കാരിയുടെ ആദ്യ സ്വർണത്തിനായുള്ള കാത്തിരിപ്പിലാണ്.

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു