ഇത് മലയാളികള്‍ക്കുള്ള ഓണസമ്മാനം, ഒളിംപിക് മെഡല്‍ ഉയര്‍ത്തിക്കാട്ടി ശ്രീജേഷ്

By Web TeamFirst Published Aug 10, 2021, 7:25 PM IST
Highlights

ഒളിംപിക് മെഡല്‍ നേട്ടത്തില്‍ സര്‍ക്കാര്‍ അര്‍ഹമായ അംഗീകാരം നല്‍കുമെന്നുതന്നെയാണ് പ്രതീക്ഷ. ഒളിംപിക്സ് മെഡല്‍ നേടിയശേഷം സര്‍ക്കാര്‍ എന്ത് പാരിതോഷികം നല്‍കുമെന്നല്ല  ചിന്തിച്ചത്. ഈ മെഡലുമായി എങ്ങനെ എത്രയുംവേഗം വീട്ടിലെത്താമെന്നായിരുന്നു.

കൊച്ചി: ടോക്യോ ഒളിംപിക്സിലെ വെങ്കല മെഡല്‍ നേട്ടം മലയാളികള്‍ക്കുള്ള ഓണ സമ്മാനമെന്ന് പി ആര്‍ ശ്രീജേഷ്. ഒളിംപിക്സ് മെഡല്‍നേട്ടത്തിനുശേഷം കൊച്ചിയില്‍ തിരിച്ചെത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീജേഷ്

ഒളിംപിക് മെഡല്‍ നേട്ടത്തില്‍ സര്‍ക്കാര്‍ അര്‍ഹമായ അംഗീകാരം നല്‍കുമെന്നുതന്നെയാണ് പ്രതീക്ഷ. ഒളിംപിക്സ് മെഡല്‍ നേടിയശേഷം സര്‍ക്കാര്‍ എന്ത് പാരിതോഷികം നല്‍കുമെന്നല്ല  ചിന്തിച്ചത്. മെഡലുമായി എങ്ങനെ എത്രയുംവേഗം വീട്ടിലെത്താമെന്നായിരുന്നു. തന്‍റെ നേട്ടം കേരളത്തില്‍ ഹോക്കി കളിക്കാര്‍ക്ക് വലിയ പ്രചോദനമാകുമെന്നാണ് പ്രതീക്ഷ.

ടോക്യോയിലെ കാലവസ്ഥ ആദ്യ ദിവസങ്ങളില്‍ ബുദ്ധിമുട്ടിച്ചിരുന്നു. ചൂടും മഴയും ഇടകലര്‍ന്ന കാലാവസ്ഥയുമായി പെട്ടെന്ന് പൊരുത്തപ്പെടാനായി. പാരീസ് ഒളിംപിക്സ് അല്ല ഇപ്പോഴത്തെ ലക്ഷ്യം. പാരീസിലേക്ക് ഇനിയും മൂന്ന് വര്‍ഷമുണ്ട്. അതിന് മുമ്പ് അടുത്തവര്‍ഷം ഏഷ്യന്‍ ഗെയിംസുണ്ട്. അതിനാണ് ഇപ്പോള്‍ ആദ്യ പരിഗണനയെന്നും അത് കഴിഞ്ഞ് 2023ലെ ലോകകപ്പാണ് ലക്ഷ്യമെന്നും ശ്രീജേഷ് പറഞ്ഞു.

വൈകിട്ട് അഞ്ച് മണിയോടെ നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങിയ ശ്രീജേഷിന് വമ്പന്‍ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കായിക മന്ത്രി വി അബ്ദുള്‍ റഹ്മാന്‍ നേരിട്ടെത്തിയാണ് ശ്രീജേഷിനെ സ്വീകരിച്ചത്. വിമാനത്താവളത്തില്‍ നിന്ന് റോഡ് ഷോയുടെ അകമ്പടിയോടെയാണ് ശ്രീജേഷിനെ  ജന്‍മനാടായ കിഴക്കമ്പലത്തെക്ക് എത്തിച്ചത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!