ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന് കാറപകടത്തിൽ ഗുരുതര പരിക്ക്

Published : Feb 24, 2021, 09:34 AM IST
ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന് കാറപകടത്തിൽ ഗുരുതര പരിക്ക്

Synopsis

 ലോസാഞ്ചലസിൽ വുഡ്സിന്റെ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കാലിൽ നിരവധി ഒടിവുകൾ സംഭവിച്ചതിനാൽ വുഡ്സിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി

ലോസാഞ്ചലസ്:ലോക ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന് കാറപകടത്തിൽ ഗുരുതര പരിക്ക്. ലോസാഞ്ചലസിൽ വുഡ്സിന്റെ കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കാലിൽ നിരവധി ഒടിവുകൾ സംഭവിച്ചതിനാൽ വുഡ്സിനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഗുരുതര പരിക്കുണ്ടെങ്കിലും ജീവന് ഭീഷണിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

കാർ പൂർണ്ണമായി തകർന്ന നിലയിലാണ്. 2009 ലും അപകടത്തിൽ ടൈഗർ വുഡ്സിന് പരിക്കേറ്റിരുന്നു. 2009ലെ അപകടത്തിന് പിന്നാലെവുഡ്സുമായി ബന്ധമുണ്ടെന്ന അവകാശവാദവുമായി നിരവധി സ്ത്രീകള്‍ രംഗത്ത് വന്നിരുന്നു.ന്യൂയോര്‍ക്ക് സിറ്റി നൈറ്റ് ക്ലബ് മാനേജര്‍ റേച്ചലുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നതായിരുന്നു തുടക്കം. പോണ്‍ ചലച്ചിത്ര നായിക ഡെവോണ്‍ ജെയിംസ് ആയിരുന്നു ആരോപണം ഉന്നയിച്ചവരില്‍ മറ്റൊരാള്‍.

ലോകത്തിലെ ഏറ്റവും സമ്പന്നനായ കായികതാരമെന്ന ഉയരത്തില്‍ നിന്ന് വിവാദങ്ങളുടെ പടുകുഴിയിലേക്കുള്ള വീഴ്‌ച ഈ അപകടത്തിന് ശേഷമായിരുന്നു. എന്നാല്‍ അവിടെ നിന്ന് 43-ാം വയസില്‍ കായികലോകത്തെ അത്ഭുതപ്പെടുത്തി 15-ാം മേജര്‍ കിരീടവും അഞ്ചാം മാസ്റ്റേഴ്‌സ് നേട്ടവും സ്വന്തമാക്കി വമ്പന്‍ തിരിച്ചുവരവാണ് ടൈഗര്‍ വുഡ്സ് നടത്തിയത്.

പരസ്ത്രീബന്ധവും വിവാദങ്ങളും കഴിഞ്ഞ കാലം; ചാമ്പ്യനായി ടൈഗര്‍ വുഡ്‌സിന്‍റെ തിരിച്ചുവരവ്

PREV
click me!

Recommended Stories

തിരിച്ചിറങ്ങാൻ ശ്രമിച്ചത് നിരവധി തവണ, ടേക്ക് ഓഫിന് പിന്നാലെ റൺവേയിൽ ഇടിച്ചിറങ്ങി വിമാനം, യാത്രക്കാർ കൊല്ലപ്പെട്ടു
പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു