പങ്കെടുത്തത് അഞ്ചംഗ സംഘം, എന്നിട്ടും മൂന്ന് മെഡല്‍; ഒളിംപിക്‌സിലെ അത്ഭുത സംഘമായി സാന്‍ മരീനോ

By Web TeamFirst Published Aug 7, 2021, 2:49 PM IST
Highlights

വെറും 61.2 കിലോമീറ്റര്‍ ഭൂവിസ്തൃതിയും 33,860 മാത്രം ജനസംഖ്യയുമുള്ള യൂറോപ്യന്‍ രാജ്യം. നമ്മുടെ ലക്ഷദ്വീപിനേക്കാള്‍ ചെറുത്.
 

ടോക്യോ: ഒളിംപിക്‌സിലെ അത്ഭുത സംഘമാവുകയാണ് സാന്‍ മരീനോ രാജ്യം. വെറും അഞ്ചുപേരുമായി എത്തി മൂന്നു മെഡലുകള്‍ സ്വന്തമാക്കിയാണ് അവര്‍ മടങ്ങുന്നത്. വെറും 61.2 കിലോമീറ്റര്‍ ഭൂവിസ്തൃതിയും 33,860 മാത്രം ജനസംഖ്യയുമുള്ള യൂറോപ്യന്‍ രാജ്യം. നമ്മുടെ ലക്ഷദ്വീപിനേക്കാള്‍ ചെറുത്.

എന്നാല്‍ ടോക്കിയോയില്‍ പ്രകടനം കൊണ്ട് ഭീമനാണ് സാന്‍ മരീനോ. ജൂഡോ, ഗുസ്തി, നീന്തല്‍, ഷൂട്ടിങ് എന്നിവയിലാണ് രാജ്യത്തെ താരങ്ങള്‍ മത്സരിക്കാനെത്തിയത്. അഞ്ച് പേര്‍ മാത്രം. വനിതകളുടെ ഷൂട്ടിങ് ട്രാപ്പില്‍ വെങ്കല മെഡല്‍ സമ്മാനിച്ച 33കാരിയായ അലസാന്ദ്രയാണ് ആദ്യമായി രാജ്യത്തിനായി മെഡല്‍ നേടിയത്. 

തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ ഷൂട്ടിങ് മിക്‌സഡ് ട്രാപ്പില്‍ അലസാന്ദ്ര മാര്‍ക്കോ ബെര്‍റ്റി സഖ്യം രണ്ടാം മെഡല്‍ സമ്മാനിച്ചു. ഏറ്റവും ഒടുവില്‍ ഇന്ത്യന്‍ താരം ദീപക് പൂനിയയെ വീഴ്ത്തി ഗുസ്തിയില്‍ മൈല്‍സ് അമിനനി വെങ്കലവും നേടി. 1960 ലെ റോം ഒളിംപിക്‌സ് മുതല്‍ സജീവമാണ് സാന്‍ മരീനോ.

click me!