ടോക്യോയിലേക്ക് മലയാളി വനിതാ അത്‌ലറ്റുകളില്ലാത്തത് നിരാശ; ഒളിംപിക്‌സ് ഓര്‍മ്മകള്‍ പങ്കിട്ട് പ്രീജ ശ്രീധരന്‍

Published : Jul 14, 2021, 10:35 AM ISTUpdated : Jul 15, 2021, 10:36 AM IST
ടോക്യോയിലേക്ക് മലയാളി വനിതാ അത്‌ലറ്റുകളില്ലാത്തത് നിരാശ; ഒളിംപിക്‌സ് ഓര്‍മ്മകള്‍ പങ്കിട്ട് പ്രീജ ശ്രീധരന്‍

Synopsis

പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം ടോക്യോയിൽ  ഒളിംപിക്‌സിന് തിരി തെളിയുമ്പോൾ ബീജിംഗ് ഓ‍ർമ്മകളിലാണ് പ്രീജ ശ്രീധരൻ

പാലക്കാട്: ടോക്യോ  ഒളിംപിക്‌സിനുള്ള ഇന്ത്യൻ സംഘത്തിൽ മലയാളി വനിതാ താരങ്ങളില്ലെന്നത് നിരാശാജനകമെന്ന് ഒളിംപ്യൻ പ്രീജ ശ്രീധരന്‍. കൊവിഡ് പ്രതിസന്ധി വിലങ്ങുതടിയായെങ്കിലും വരും വർഷങ്ങളിൽ ഇന്ത്യക്ക് സംഭാവന നൽകാൻ മലയാളി താരങ്ങളുണ്ടാകണമെന്ന് പ്രീജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബീജിംഗ് ഒളിംപിക്‌സിലെ ഓർമ്മകളും പ്രീജ പങ്കുവച്ചു. 

പന്ത്രണ്ട് വർഷങ്ങൾക്കിപ്പുറം ടോക്യോയിൽ ഒളിംപിക്‌സിന് തിരി തെളിയുമ്പോൾ ബീജിംഗ് ഓ‍ർമ്മകളിലാണ് പ്രീജ ശ്രീധരൻ. ട്രാക്കിലെ ആവേശം ഇപ്പോഴുമുണ്ട്. രാജ്യത്തിനായി ഒളിംപിക്‌സിനിറങ്ങിയത് മറക്കാനാവാത്ത നിമിഷമെന്ന് പ്രീജ പറയുന്നു. സ്‌പ്രിന്‍റ് ഇതിഹാസം ഉസൈൻ ബോൾട്ടിനെ നേരിട്ടുകണ്ടതിലെ അത്ഭുതം ഇപ്പോഴുമുണ്ട് പ്രീജയുടെ ഓര്‍മ്മകളില്‍.  

വ്യക്തിഗത ഇനങ്ങളിലോ ടീം ഇനത്തിലോ ഇക്കുറി മലയാളി വനിത താരങ്ങളാരുമില്ലെന്നത് നിരാശപ്പെടുത്തുന്നു. താരങ്ങളുണ്ടായിട്ടും കൊവിഡ് പ്രതിസന്ധിയുൾപ്പെടെ വില്ലനായെന്നും പ്രീജ ശ്രീധരന്‍ വ്യക്തമാക്കി. 

കായികരംഗത്ത് നിന്ന് ഇപ്പോൾ ട്രാക്ക് മാറി റെയിൽവെ ഉദ്യോഗസ്ഥയുടെ റോളിലാണ് കേരളത്തിന്‍റെ അഭിമാന താരം. കരുത്തുറ്റ വനിത താരങ്ങളുടെ വരവിനായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ പ്രീജ ഇന്ത്യൻ സംഘത്തിന് ആശംസകള്‍ നേര്‍ന്നു. ജപ്പാനിലെ ടോക്യോയില്‍ ഈ മാസം 23 മുതലാണ് ഒളിംപിക്‌സ് ആരംഭിക്കുന്നത്. 

ഒളിമ്പിക്‌സ് ക്വിസ്: ചോദ്യങ്ങൾക്ക് ഉത്തരം പറയൂ, സ്വപ്ന സമ്മാനം നേടൂ...ആദ്യ മത്സരം ഇന്ന്

നിങ്ങളറിഞ്ഞോ! ഒളിമ്പിക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

 

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി