ഉറക്കത്തിനിടെ വീട് കത്തിയെരിഞ്ഞു; ജീവന്‍ തിരിച്ചുപിടിച്ച് ഒളിംപിക്‌സിനെത്തി മെഡലുറപ്പിച്ച് താരം

By Web TeamFirst Published Jul 31, 2021, 11:43 AM IST
Highlights

ഒഹായിയോയിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഒഷെയ്ൻ ഒരു അലർച്ച കേട്ടാണ് എഴുന്നേറ്റത്. കണ്ണുതുറന്നപ്പോൾ കണ്ടത് ചുറ്റും തീയും പുകയും. 

ടോക്കിയോ: ജീവിതത്തിൽ ദുരന്തങ്ങൾ മാറി മാറി പരീക്ഷിച്ചിട്ടും തളരാത്ത പോരാട്ടവീര്യമാണ് അമേരിക്കൻ ബോക്‌സിംഗ് താരം ഒഷെയ്ൻ ജോൺസിന്റേത്. ഒളിംപിക്‌സിന് ദിവസങ്ങൾക്ക് മുമ്പ് തീപ്പിടുത്തത്തിൽ സ്വന്തം വീട് വരെ നഷ്‌ടപ്പെട്ടിട്ടും നിശ്ചയദാർഢ്യം കൊണ്ട് മാത്രം മൽസരത്തിനെത്തിയ താരം ടോക്കിയോയിൽ മെഡലുറപ്പിച്ചു കഴിഞ്ഞു.

ഒഹായിയോയിലെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ഒഷെയ്ൻ ഒരു അലർച്ച കേട്ടാണ് എഴുന്നേറ്റത്. കണ്ണുതുറന്നപ്പോൾ കണ്ടത് ചുറ്റും തീയും പുകയും. ബോധരഹിതയായ ഒഷെയ്‌നെ ആരൊക്കെയോ ചേര്‍ന്ന് രക്ഷിച്ച് പുറത്തെത്തിച്ചു. ജീവൻ തിരിച്ചുകിട്ടിയെങ്കിലും സര്‍വ്വതും നശിച്ചു. പണവും കായിക ഉപകരണങ്ങളും പെരുതി നേടിയ മെഡലുകളുമെല്ലാം തീയെടുത്തു. ഒന്നുമില്ലാതായതോടെ തന്റെ കായികജീവിതം തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്നാണ് ഒരുവേള ഒഷെയ്ൻ ചിന്തിച്ചത്. 

എന്നാൽ അത് ഒന്നിന്റെയും അവസാനമായിരുന്നില്ല. അഞ്ച് ദിവസത്തിനപ്പുറം താരത്തെ തേടി ഒരു ഫോണ്‍ വിളിയെത്തി. ഒളിംപിക്‌സിന് യോഗ്യത നേടിയെന്ന വാര്‍ത്തയായിരുന്നു അത്. ലോകം ഒരിക്കൽ കൂടി തന്റെ കയ്യിലെത്തിയെന്ന് ഒഷെയ്‌ന് തോന്നി. പിന്നെ ടോക്കിയോ ലക്ഷ്യമാക്കി കഠിന പരിശീലനം ആരംഭിച്ചു. തന്റെ പരിശ്രമങ്ങളുടെ ഫലമെന്നോണം ഒഷെയ്ൻ എത്തിനിൽക്കുന്നത് ഒളിംപിക്‌സ് ബോക്‌സിംഗ് സെമി ഫൈനലിലാണ്. ഒഹായിയോയിലേക്ക് എന്തായാലും ഒരു മെഡലെത്തുമെന്നുറപ്പായി. അത് സ്വര്‍ണം തന്നെ ആക്കാനാണ് ഒഷെയ്‌ന്‍റെ ഇനിയുള്ള പരിശ്രമം.

ഒളിംപിക്‌സ്: അമേരിക്കന്‍ ജിംനാസ്റ്റ് സിമോൺ ബൈൽസ് രണ്ട് ഫൈനലില്‍ നിന്ന് കൂടി പിന്മാറി

ഹോക്കി റാങ്കിംഗ്: ഇന്ത്യയുടെ പുരുഷ ടീമിന് വന്‍ നേട്ടം, വനിതകള്‍ക്ക് തിരിച്ചടി

വന്ദനയുടെ ഹാട്രിക്കില്‍ ദക്ഷിണാഫ്രിക്കയെ മറികടന്നു; വനിതാ ഹോക്കിയില്‍ ഇന്ത്യക്ക് ക്വാര്‍ട്ടര്‍ പ്രതീക്ഷ

മലയാളി താരം ശ്രീശങ്കര്‍ ലോംഗ് ജംപിനിറങ്ങുന്നു; ലക്ഷ്യം ആദ്യ പന്ത്രണ്ടില്‍ ഒരിടം

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!