ഒളിംപിക്‌സ്: ഷൂട്ടിംഗില്‍ വീണ്ടും ഉന്നം പിഴച്ച് മനു ഭാക്കര്‍; സ്റ്റീപ്പിൾ ചേസിൽ സാബ്ലെക്ക് ദേശീയ റെക്കോര്‍ഡ്

By Web TeamFirst Published Jul 30, 2021, 8:10 AM IST
Highlights

25 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യൻ പ്രതീക്ഷയായ മനു ഭാക്കറും രാഹി സർണോബത്തും യോഗ്യതാ റൗണ്ടിൽ പുറത്തായി

ടോക്കിയോ: ഒളിംപിക്‌സ് ഷൂട്ടിംഗിൽ ഇന്ത്യക്ക് വീണ്ടും നിരാശ. 25 മീറ്റർ എയർ പിസ്റ്റളിൽ ഇന്ത്യൻ പ്രതീക്ഷയായ മനു ഭാക്കറും രാഹി സർണോബത്തും യോഗ്യതാ റൗണ്ടിൽ പുറത്തായി. മനു 11-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.

അതേസമയം 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാഷ് സാബ്ലെ ദേശീയ റെക്കോർഡ് തിരുത്തി. 8:18.12 മിനുറ്റിൽ ഫിനിഷ് ചെയ്ത അവിനാഷ് സ്വന്തം റെക്കോർഡാണ് മറികടന്നത്. എന്നാല്‍ ഏഴാമതായേ അവിനാഷിന് ഫിനിഷ് ചെയ്യാനായുള്ളൂ.  

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!