ടോക്യോ ഒളിംപിക്‌സ്: നിര്‍ണായക ചര്‍ച്ച, മാറ്റിവെക്കുന്ന കാര്യം നാളെ അറിയാം

By Web TeamFirst Published Mar 16, 2020, 10:17 AM IST
Highlights

ഒളിംപിക്‌സ് പടിവാതില്‍ക്കല്‍ നില്‍ക്കെ കൊവിഡ് ആശങ്ക പരിഹരിക്കാന്‍ കായിക സംഘനകളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് ബാഷ്.

ടോക്യോ: ഒളിംപിക്‌സ് പടിവാതില്‍ക്കല്‍ നില്‍ക്കെ കൊവിഡ് ആശങ്ക പരിഹരിക്കാന്‍ കായിക സംഘനകളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി അന്താരാഷ്ട്ര ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ് തോമസ് ബാഷ്. ഒളിംപിക്‌സ് മാറ്റിവയ്ക്കുന്നതിനെക്കുറിച്ച് വിവിധ രാജ്യങ്ങളിലെ ഒളിംപിക് സമിതികളുമായി അത്‌ലറ്റിക്‌സ് അസോസിയേഷന്‍ നാളെ ചര്‍ച്ച നടത്തും.. കൊവിഡ് വൈറസിന്റെ പശ്ചാത്തലത്തില്‍ ഒളിംപിക്‌സ് യോഗ്യതാ മത്സരങ്ങള്‍ പ്രതിസന്ധിയിലാണ്. ഇത് പരിഹരിക്കാനുള്ള നടപടികളും ചര്‍ച്ചയിലുണ്ടാകും. 

ജൂലൈ 14 മുതല്‍ നടക്കേണ്ട ഒളിംപിക്‌സ് മാറ്റിവയ്ക്കുന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയുടെ തീരുമാനത്തിനനുസരിച്ച് നടപടി കൈക്കൊള്ളുമെന്ന് തോമസ് ബാഷ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, ടോക്യോ ഒളിംപിക്‌സിന്റെ ദീപശിഖാ കൈമാറ്റം ഏതന്‍സില്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടക്കുക. വ്യാഴാഴ്ച്ചയാണ് ഏതന്‍സിലെ ദീപശിഖ. നേരത്തെ ഗ്രീസില്‍ കാണികളെ ഒഴിവാക്കിയാണ് ദീപശിഖ തെളിയിച്ചത്. ഗ്രീസിലെ ദീപശിഖാ പ്രയാണവും ഒഴിവാക്കിയിരുന്നു. 

നേരത്തെ, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ടോക്യോ സന്ദര്‍ശനം മാറ്റിവച്ചിരുന്നു. കേന്ദ്ര കായികമന്ത്രി കിരണ്‍ റിജിജു. ഒളിംപിക് അസോസിയേഷന്‍ അധ്യക്ഷന്‍ നരീന്ദര്‍ ബത്ര എന്നിവര്‍ അടക്കമുള്ള ഐഒഎ സംഘം ഈ മാസം 25നാണ് ടോക്യോ സന്ദര്‍ശനം തീരുമാനിച്ചിരുന്നത്. ഒളിംപിക്‌സ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനുള്ള സന്ദര്‍ശനമാണ് മാറ്റി വച്ചത്. നിലവില്‍ 74 ഇന്ത്യന്‍ താരങ്ങളാണ് ഒളിംപിക്‌സിന് യോഗ്യത നേടിയത്.

click me!