ടോക്കിയോ ഒളിംപ്കിസിന്റെ മത്സരക്രമം മൂന്നാഴ്ചയ്ക്കകം അറിയാം

By Web TeamFirst Published Mar 29, 2020, 10:02 AM IST
Highlights

ജപ്പാനിലെ അടുത്ത വേനല്‍ക്കാലത്തിന് മുന്‍പ് ഗെയിംസ് നടത്തുമെന്നാണ് ഐഒസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജൂലൈക്ക് മുന്‍പ് മത്സരം നടന്നേക്കും.

ടോക്കിയോ: അടുത്ത വര്‍ഷത്തേക്ക് മാറ്റിവച്ച ടോക്കിയോ ഒളിംപിക്‌സിന്റെ മത്സരക്രമം മൂന്നാഴ്ചയ്ക്കകം അറിയാം. രാജ്യാന്തര ഒളിംപിക് സമിതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാവര്‍ക്കും അനുയോജ്യമായ തീയതി കണ്ടെത്തുകയാണ് ഏറ്റവും ശ്രമകരമായ കാര്യമെന്നും ഐഒസി പ്രസിഡന്റ് തോമസ് ബാഷ്് പറഞ്ഞു. ഐഒസിയിലെ അംഗരാജ്യങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കോണ്‍ഫറന്‍സ് കോളിലാണ് ബാക്ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 

കൊവിഡ് വൈറസ് വ്യാപനത്തിന് പിന്നാലെ രാജ്യാന്തര സമ്മര്‍ദ്ദം ശക്തമായതോടെ കഴിഞ്ഞയാഴ്ച ഒളിംപിക്‌സ് മാറ്റിവച്ചിരുന്നു. ജപ്പാനിലെ അടുത്ത വേനല്‍ക്കാലത്തിന് മുന്‍പ് ഗെയിംസ് നടത്തുമെന്നാണ് ഐഒസി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജൂലൈക്ക് മുന്‍പ് മത്സരം നടന്നേക്കും.

അതേസമയം, ഒളിംപിക്‌സ് മാറ്റിവച്ച തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ജാപ്പനീസ് ടെന്നിസ് വിസ്മയം നവോമി ഒസാക്ക വ്യക്തമാക്കി. അടുത്ത വര്‍ഷം കൂടുതല്‍ കരുത്തോടെ ജാപ്പന്‍ ഒളിംപിക്‌സിന് സജ്ജമാകുമെന്നും ഒസാക്ക ട്വീറ്റ് ചെയ്തു. ഒളിംപിക്‌സ് മാറ്റിവയ്ക്കുന്നത് നിരാശാജനകമാണ്. എന്നാല്‍ ലോകത്തെല്ലാവരുടയെും ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ഒസാക്ക പറഞ്ഞു.

click me!