ടോക്യോ ഒളിംപിക്സ്: പുരുഷ ബാഡ്മിന്‍റണില്‍ സായ് പ്രണീതിന് രണ്ടാം തോല്‍വി

By Web TeamFirst Published Jul 28, 2021, 5:19 PM IST
Highlights

രണ്ട് ഗെയിമുകളിലും തുടക്കത്തില്‍ ലീഡെടുത്തശേഷമാണ് പ്രണീത് മത്സരം അടിയറവെച്ചത്. എതിരാളിയുടെ വേഗത്തിനൊപ്പം പിടിച്ചു നില്‍ക്കാനാവാതെയാണ് പ്രണീത് രണ്ടാം മത്സരവും അടിയറവെച്ചത്.

ടോക്യോ: ടോക്യോ ഒളിപിക്സിലെ പുരുഷ ബാഡ്മിന്‍റണ്‍ സിംഗിള്‍സ് ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യയുടെ  പ്രതീക്ഷയായിരുന്ന സായ് പ്രണീത് രണ്ടാം തോല്‍വി വഴങ്ങി പുറത്തായി. നെതര്‍ലന്‍ഡ്സിന്‍റെ മാര്‍ക്ക് കാള്‍ജൗവിനോട് നേരിട്ടുള്ള ഗെയിമുകളിലായിരുന്നു പതിമൂന്നാം സീഡായ പ്രണീതിന്‍റെ തോല്‍വി.  സ്കോര്‍ 21-14, 21-4.

രണ്ട് ഗെയിമുകളിലും തുടക്കത്തില്‍ ലീഡെടുത്തശേഷമാണ് പ്രണീത് മത്സരം അടിയറവെച്ചത്. എതിരാളിയുടെ വേഗത്തിനൊപ്പം പിടിച്ചു നില്‍ക്കാനാവാതെയാണ് പ്രണീത് രണ്ടാം മത്സരവും അടിയറവെച്ചത്. പ്രണീതിനെതിരായ ജയത്തോടെ കാള്‍ജൗ പുരുഷ സിംഗിള്‍സ് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കുന്ന ആദ്യ താരമായി. റൗണ്ട് 32ലെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളും തോറ്റതോടെ പ്രണീതിന്‍റെ ആദ്യ ഒളിംപിക്സ് നിരാശയുടേതായി.

നേരത്തെ ആദ്യ മത്സരത്തില്‍ ഇസ്രയേലിന്‍റെ മിഷ സില്‍ബെര്‍മാനോടും പ്രണീത് തോറ്റിരുന്നു.(സ്കോര്‍- 21-17 21-15) 2019ലെ ലോക  ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടിയിട്ടുള്ള പ്രണീത് ടോക്യോയിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായിരുന്നു.

ഒളിംപിക്‌സില്‍ സച്ചിന്‍റെ ഇഷ്‌ട ഇനം? തീപാറും ചര്‍ച്ച, ഉത്തരം തേടി ആരാധകര്‍

നന്നായി ഇടികിട്ടി, കലിപ്പുകയറി എതിരാളിയുടെ ചെവിക്ക് കടിച്ചു; ബോക്‌സര്‍ വിവാദത്തില്‍

ഗ്രൂപ്പ് ഘട്ടം കടന്ന് സിന്ധു പ്രീ ക്വാര്‍ട്ടറില്‍; നോക്കൗട്ടില്‍ ഡാനിഷ് താരത്തെ നേരിടും


നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!