ജിംനാസ്റ്റിക്സില്‍ അമേരിക്കക്ക് വന്‍ തിരിച്ചടി, സൂപ്പർ താരം സിമോൺ ബൈൽസ് പിൻമാറി

By Web TeamFirst Published Jul 27, 2021, 6:31 PM IST
Highlights

2016ലെ റിയോ ഒളിംപിക്സില്‍ നാലു സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരമാണ് ബൈല്‍സ്. ഇത്തവണ വ്യക്തിഗത ഇനങ്ങളില്‍ അഞ്ചെണ്ണത്തിലും ബൈല്‍സ് ഫൈനലിലെത്തിയിരുന്നു.

ടോക്യോ: ആർട്ടിസ്റ്റിക് ജിംനാസ്റ്റിക് ഫൈനലിൽ അമേരിക്കയ്ക്ക് വൻ തിരിച്ചടി. സൂപ്പർ താരം സിമോൺ ബൈൽസ് വനിതാ ടീം വോള്‍ട്ട് ഫൈനലിൽ നിന്ന് പിൻമാറി. വോൾട്ട് ഇനത്തിൽ പങ്കെടുത്തതിന് ശേഷമാണ് ബൈൽസിന്‍റെ പിൻമാറ്റം.ആരോഗ്യ പ്രശ്നങ്ങളെത്തുടര്‍ന്നാണ് ബൈല്‍സിന്‍റെ പിൻമാറ്റമെന്നാണ് സൂചന.

ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷമെ വരും ദിവസങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ബൈല്‍സ് പങ്കെടുക്കുമോ എന്ന് പറയാനാവു എന്ന് യുഎസ്എ ജിംനാസ്റ്റിക്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2016ലെ റിയോ ഒളിംപിക്സില്‍ നാലു സ്വര്‍ണവും ഒരു വെങ്കലവും നേടിയ താരമാണ് ബൈല്‍സ്. ഇത്തവണ വ്യക്തിഗത ഇനങ്ങളില്‍ അഞ്ചെണ്ണത്തിലും ബൈല്‍സ് ഫൈനലിലെത്തിയിരുന്നു.

പതിവ് ഫോമിലേക്ക് ഉയരാതിരുന്ന താരം പങ്കെടുത്തവരിൽ ഏറ്റവും കുറച്ച് പോയന്‍റാണ് സ്കോര്‍ ചെയ്തത്. ഈയിനത്തിൽ തുട‍ർച്ചയായ മൂന്നാം സ്വർണത്തിന് ശ്രമിക്കവയേണ് ബൈൽസിന്‍റെ പിന്മാറ്റം ബൈൽസ് മറ്റ് ഇനങ്ങളിലും ഇനി പങ്കെടുക്കുമോ എന്ന ആശങ്കയും അമേരിക്കയ്ക്ക് ഉണ്ട്.

പ്രതീക്ഷകളുടെ ഭാരം തന്‍റെ ചുമലുകള്‍ക്ക് പലപ്പോഴും അനുഭവപ്പെടുന്നതായി 24കാരിയായ ബൈല്‍സ് തിങ്കളാഴ്ച ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞിരുന്നു. അതേസമയം, ടെന്നീസില്‍ നിലവിലെ ചാമ്പ്യനും ബ്രിട്ടന്‍റെ മെഡല്‍ പ്രതീക്ഷയുമായ ആന്‍ഡി മറെയും സിംഗിള്‍സില്‍ നിന്ന് പിന്‍മാറി. ഡബിള്‍സില്‍ മത്സരിക്കുമെന്ന് മറെ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളറിഞ്ഞോ! ഒളിംപി‌ക്‌സിനിടെ സ്വന്തമാക്കാം ഉഗ്രന്‍ സമ്മാനം...കൂടുതലറിയാന്‍ ക്ലിക്ക് ചെയ്യുക

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!