ഔദ്യോഗിക തീരുമാനം പിന്നീട്; ഒളിംപിക്‌സ് മാറ്റിവെക്കുമെന്ന് ഒളിംപിക് കമ്മിറ്റി അംഗം

By Web TeamFirst Published Mar 24, 2020, 12:03 PM IST
Highlights

ജൂലൈ 24ന് ആരംഭിക്കേണ്ട ടോക്കിയോ ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റുമെന്ന് ഒളിംപിക് കമ്മിറ്റി അംഗം ഡിക് പൗണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും നേരത്തെ നിശ്ചയിച്ച തിയ്യതിയില്‍ ഒളിംപിക്‌സ് തുടങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ടോക്കിയോ: ജൂലൈ 24ന് ആരംഭിക്കേണ്ട ടോക്കിയോ ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്ക് മാറ്റുമെന്ന് ഒളിംപിക് കമ്മിറ്റി അംഗം ഡിക് പൗണ്ട്. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും നേരത്തെ നിശ്ചയിച്ച തിയ്യതിയില്‍ ഒളിംപിക്‌സ് തുടങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേസമയം, ടോക്യോ ഒളിംപിക്‌സ് മാറ്റിവയ്ക്കണമെന്ന ആവശ്യം കൂടുതല്‍ ശക്തമാവുന്നു.

കൊവിഡ് പടരുന്ന പശ്ചാത്തലത്തില്‍ ജപ്പാനിലേക്ക് ടീമിനെ അയക്കില്ലെന്ന് ബ്രിട്ടണ്‍ വ്യക്തമാക്കി. നേരത്തേ, ഓസ്‌ട്രേലിയയുംകാനഡയും ടോക്യോ ഒളിംപിക്‌സിന് താരങ്ങളെ അയക്കില്ലെന്ന് അറിയിച്ചിരുന്നു. സ്ഥിതിഗതികള്‍ വിലയിരുത്തി ഒളിംപിക്‌സ് നീട്ടി വയ്ക്കണമോയെന്ന് നാലഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പറഞ്ഞിരിക്കുന്നത്.

ഒളിംപിക്‌സ് മാറ്റിവെക്കണമെന്ന് അമേരിക്കന്‍ അത്‌ലറ്റിക്സ് ഇതിഹാസം കാള്‍ ലൂയിസ് പറഞ്ഞിരുന്നു. 2022ലെ ശൈത്യകാല ഒളിംപിക്സിന് ശേഷം ഗെയിംസ് നടത്താവുന്നതാണെന്നാണ് ലൂയിസ് പറഞ്ഞത്. അനിശ്ചിതത്വം താരങ്ങള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാക്കുമെങ്കിലും ആരോഗ്യ കാരണങ്ങളാല്‍ ഗെയിംസ് മാറ്റുന്നത് ഏവരും അംഗീകരിക്കുമെന്നും കാള്‍ ലൂയിസ് കൂട്ടിച്ചേര്‍ത്തു.

click me!