പാരാലിംപിക്‌സ്: ഇന്ത്യക്ക് അഞ്ചാം സ്വര്‍ണം; തങ്കത്തിളക്കമായി കൃഷ്‌ണ നഗര്‍

By Web TeamFirst Published Sep 5, 2021, 10:14 AM IST
Highlights

ഇന്ത്യക്ക് ടോക്കിയോയിൽ 19 മെഡലുകൾ ആയി. കൃഷ്‌ണ നഗറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 

ടോക്കിയോ: ടോക്കിയോ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് അഞ്ചാം സ്വർണം. ബാഡ്‌മിന്‍റൺ SH6 വിഭാഗത്തിൽ കൃഷ്‌ണ നഗര്‍ സ്വർണം കരസ്ഥമാക്കി. ഹോങ്കോംഗ് താരത്തെ 21-17, 16-21, 21-17 എന്ന സ്‌കോറില്‍ തോല്‍പിച്ചു. ടോക്കിയോയില്‍ ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ നാലാം മെഡല്‍ കൂടിയാണിത്. ഇതോടെ ഇന്ത്യക്ക് ടോക്കിയോ പാരാലിംപിക്‌സില്‍ 19 മെഡലുകൾ ആയി. കൃഷ്‌ണ നഗറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 

Happy to see our Badminton players excel at the Tokyo . The outstanding feat of has brought smiles on the faces of every Indian. Congratulations to him for winning the Gold Medal. Wishing him the very best for his endeavours ahead. pic.twitter.com/oVs2BPcsT1

— Narendra Modi (@narendramodi)

…𝑨𝑵𝑫 𝑪𝑶𝑴𝑬𝑺 𝑨𝑵𝑶𝑻𝑯𝑬𝑹 𝑮𝑶𝑳𝑫🤩

Para shuttler etched his name in the history as he clinched the second medal for 🇮🇳 in the MS SH6 category.

Take a bow champ! 🙇🏿‍♂️👑 pic.twitter.com/XgY3khkw9j

— BAI Media (@BAI_Media)

രാവിലെ ബാഡ്‌മിന്‍റൺ SL4 വിഭാഗത്തിൽ ഇന്ത്യയുടെ സുഹാസ് യതിരാജ് വെള്ളി നേടിയിരുന്നു. ഫൈനലിൽ ഒന്നാം സീഡായ ഫ്രഞ്ച് താരം ലൂക്കാസ് മസൂറിനോട് മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സുഹാസ് പൊരുതിത്തോറ്റത്. ആദ്യ സെറ്റ് നേടിയ ശേഷമാണ് സുഹാസിന്റെ തോൽവി. സ്‌കോർ 21-15, 17-21, 15-21.

വെങ്കലമെഡൽ മത്സരത്തിൽ ഇന്ത്യയുടെ തരുൺ ധില്ലൻ ഇന്ന് തോറ്റു. ഇന്തോനേഷ്യൻ താരം ഫ്രെഡിയോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽവി. സ്‌‌കോർ 21-17, 21-11. നിലവിൽ അഞ്ച് സ്വർണവും എട്ട് വെള്ളിയും ആറ് വെങ്കലവും ഉൾപ്പെടെ ഇന്ത്യക്ക് 19 മെഡലുകളായി. 

ടോക്കിയോ പാരാലിംപിക്‌സിന് ഇന്ന് തിരശീല വീഴും. സമാപന ചടങ്ങിൽ സ്വർണ മെഡൽ ജേതാവ് അവനി ലെഖാര ഇന്ത്യൻ പതാകയേന്തും. അവനിയടക്കം പതിനൊന്നംഗ സംഘമാണ് സമാപന ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിക്കുക. അവനി പത്ത് മീറ്റർ എയർ റൈഫിളിൽ സ്വർണവും 50 മീറ്റർ റൈഫിൾ ത്രി പൊസിഷനിൽ വെങ്കലും നേടിയിരുന്നു. പാരാലിംപിക്‌സ് ചരിത്രത്തിൽ സ്വർണ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് അവനി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.#BreakTheChain #ANCares #IndiaFightsCorona 

click me!