ഓസ്‌ട്രേലിയന്‍ ഓപ്പണിണ്‍ അട്ടിമറികളുടെ ദിനം; സിറ്റ്‌സിപാസ്, സെറീന, ഒസാക പുറത്ത്

By Web TeamFirst Published Jan 24, 2020, 6:56 PM IST
Highlights

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ വീണ്ടും വമ്പന്‍ അട്ടിമറി. മുന്‍ ചാംപ്യന്‍ സെറീന വില്യംസിന് പിന്നാലെ നിലവിലെ ചാംപ്യന്‍ നവോമി ഓസാക്കയും മൂന്നാം റൗണ്ടില്‍ പുറത്തായി.

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ വിഭാഗത്തില്‍ വീണ്ടും വമ്പന്‍ അട്ടിമറി. മുന്‍ ചാംപ്യന്‍ സെറീന വില്യംസിന് പിന്നാലെ നിലവിലെ ചാംപ്യന്‍ നവോമി ഓസാക്കയും മൂന്നാം റൗണ്ടില്‍ പുറത്തായി. പുരുഷ സിംഗിള്‍സില്‍ സ്പാനിഷ് താരവും ഒമ്പതാം സീഡുമായ ബൗട്ടിസ്റ്റ് അഗട്ടിനും നാലാം റൗണ്ടിലേക്ക് കടക്കാനായില്ല. അതേസമയം നിലവിലെ ചാംപ്യന്‍ നോവാക് ജോക്കോവിച്ച് നാലാം റൗണ്ടിലെത്തി.

15കാരി കൊകൊ ഗൗഫിനോട് പരാജയപ്പെട്ടാണ് നിലവിലെ ചാംപ്യനായ ഒസാക പുറത്തായത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഗൗഫിന്റെ ജയം. സ്‌കോര്‍ 3-6, 4-6. നേരത്തെ സെറീന മൂന്നാം റൗണ്ടില്‍ പുറത്തായിരുന്നു. ചൈനയുടെ വാങ് ക്വിയാങ്ങിനോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സെറീന പരാജയപ്പെട്ടത്. സ്‌കോര്‍ 6-4, 2-6, 7-5. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഏഴ് തവണ കിരീടം നേടിയിട്ടുണ്ട് സെറീന. 

പുരുഷ വിഭാഗത്തില്‍ ആറാം സീഡായ സ്റ്റാഫെനോസ് സിറ്റ്‌സിപാസിന് നാലാം റൗണ്ടിലെത്താനായില്ല. കാനഡയുടെ മിലോസ് റാവോണിച്ചിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഗ്രീക്ക് താരം പരാജയപ്പെട്ടത്. സ്‌കോര്‍ 5-7, 4-6, 6-7. 12ാം സീഡ് ഇറ്റലിയുടെ ഫാബിയോ ഫോഗ്നിനി നാലാം റൗണ്ടിലെത്തി. അര്‍ജന്റീനയുടെ ഗ്വെയ്‌ഡൊ പെല്ലയെ 6-7, 2-6, 3-6ന് പരാജയപ്പെടുത്തി. 

click me!