മത്സരത്തിനിടെ ഹൃദയാഘാതം, ജര്‍മന്‍ ബോക്സര്‍ മൂസ യമക് മരണത്തിന് മുന്നില്‍ കീഴടങ്ങി

Published : May 19, 2022, 09:15 PM IST
മത്സരത്തിനിടെ ഹൃദയാഘാതം, ജര്‍മന്‍ ബോക്സര്‍ മൂസ യമക് മരണത്തിന് മുന്നില്‍ കീഴടങ്ങി

Synopsis

2017ല്‍ പ്രഫഷണല്‍ ബോക്സിംഗ് രംഗത്തെത്തിയ യമക് 2021ലെ ഡബ്ല്യുബി ഫെഡ് ഇന്‍റര്‍നാഷണല്‍ ജയിച്ചതോടെയാണ് ബോക്സിംഗ് ലോകത്ത് ശ്രദ്ധേയനായത്. പ്രഫഷണല്‍ ബോക്സറെന്ന നിലയില്‍ മത്സരിച്ച എട്ട് മത്സരങ്ങളിലും യമക് ജയിച്ചിരുന്നു.

മ്യൂണിക്: മത്സരത്തിനിടെ ഹൃദയാഘാതം മൂലം ജര്‍മന്‍ ബോക്സര്‍ മൂസ യമക് അന്തരിച്ചു. മ്യൂണിക്കില്‍ ഉഗാണ്ടയുടെ ഹംസ വാന്‍ഡേറയുമായുള്ള മത്സരത്തിനിടെ 38കാരനായ യമക്(Musa Yamak ) കുഴഞ്ഞുവീഴുകയായിരുന്നു. യൂറോപ്യന്‍, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകള്‍ ജയിച്ചിട്ടുള്ള തുര്‍ക്കി വംശജനായ യമക് പ്രഫഷണല്‍ കരിയറില്‍ ഇതുവരെ തോല്‍വി അറിഞ്ഞിട്ടില്ല.

മത്സരം ലൈവ് സ്ട്രീമിംഗ് കണ്ടുകൊണ്ടിരുന്ന ആരാധകര്‍ യമക് കുഴഞ്ഞുവീഴുന്നതുകണ്ട് സ്തബ്ധരായി. മത്സരത്തിലെ മൂന്നാം റൗണ്ടിന് തൊട്ടുമുമ്പായിരുന്നു യമക് കുഴഞ്ഞുവീണത്. രണ്ടാം റൗണ്ടില്‍ വാന്‍ഡേറയില്‍ നിന്ന് കനത്ത ഇടിയേറ്റതിന് പിന്നാലെയായിരുന്നു യമക് കുഴഞ്ഞുവീണത്. മെഡിക്കല്‍ സംഘം ഓടിയെത്തി യമക്കിന്‍റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലപ്രദമായില്ല. യമക്കിനെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

2017ല്‍ പ്രഫഷണല്‍ ബോക്സിംഗ് രംഗത്തെത്തിയ യമക് 2021ലെ ഡബ്ല്യുബി ഫെഡ് ഇന്‍റര്‍നാഷണല്‍ ജയിച്ചതോടെയാണ് ബോക്സിംഗ് ലോകത്ത് ശ്രദ്ധേയനായത്. പ്രഫഷണല്‍ ബോക്സറെന്ന നിലയില്‍ മത്സരിച്ച എട്ട് മത്സരങ്ങളിലും യമക് ജയിച്ചിരുന്നു.

ക്സിംഗ് റിംഗില്‍ അപ്രതീക്ഷിത അതിഥിയായി മരണമെത്തുന്നത് ഇതാദ്യമല്ല. ഈ വര്‍ഷം ആദ്യം അര്‍മേനിയന്‍ വംശജനായ 26കാരനായ റഷ്യന്‍ ബോക്സര്‍ അറസ്റ്റ് ഷാക്കിയാന്‍ മത്സരത്തിനിടെ കുഴഞ്ഞുവീഴുകയും 10 ദിവസം കോമയില്‍ കഴിഞ്ഞ ശേഷം മരണത്തിന് കീഴടങ്ങുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക യൂത്ത് ചാമ്പ്യന്‍ഷിപ്പിനിടെ 19കാരനായ റാഷെദ് അല്‍ സ്വായ്സാത് എന്ന ബോക്സറും മത്സരത്തിനിടെ കുഴഞ്ഞുവീണ് മരിച്ചിരുന്നു.

PREV
click me!

Recommended Stories

രാജ്യാന്തര എന്‍ഫോഴ്‌സ്‌മെന്റ് എക്‌സ്‌ചേഞ്ച്: ഇന്ത്യന്‍ സംഘത്തില്‍ റോയ് വര്‍ഗീസും
വ്യാജ ആധാർ ഉപയോഗിച്ച് പ്രായത്തട്ടിപ്പ്; 2 കുട്ടികളെ കൂടി ദേശീയ സ്‌കൂൾ കായികമേളക്കുള്ള ക്യാമ്പിൽ നിന്ന് ഒഴിവാക്കി