യുഎസ് ഓപ്പൺ: സെറീനയെ അട്ടിമറിച്ച് ബിയാൻക ആൻഡ്രിസ്‌ക്യുവിന് കിരീടം

By Web TeamFirst Published Sep 8, 2019, 6:58 AM IST
Highlights

യുഎസ് ഓപ്പൺ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരമാണ് ഈ പത്തൊൻപതുകാരി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പൺ ടെന്നി് ഫൈനലിൽ ബിയാന്‍ക ആന്‍ഡ്രിസ്ക്യുവിന് കിരീടം. ഫൈനലിൽ എട്ടാം സീഡായ സെറീന വില്യംസിനെ അട്ടിമറിച്ചാണ് ബിയാൻക ആദ്യ ഗ്ലാൻഡ് സ്ലാം കിരീടം നേടിയത്. സ്കോർ 6-3, 7-5. യുഎസ് ഓപ്പൺ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരമാണ് ഈ പത്തൊൻപതുകാരി.

കഴിഞ്ഞ മാസം റോജേഴ്സ് കപ്പ് ഫൈനലില്‍ പുറംവേദന കാരണം സെറീന പിന്‍മാറിയപ്പോള്‍ ബിയാൻക കിരീടം നേടിയിരുന്നു. 38ാം ജന്മദിനത്തിന് ദിവസങ്ങൾ അകലെ നില്‍ക്കുന്ന സെറീനക്ക്, 2017ലെ ഓസ്ട്രേലിയന്‍ ഓപ്പണിന് ശേഷം ഗ്രാന്‍സ്ലാം കിരീടം നേടാനായിട്ടില്ല.  ഏറ്റവും കൂടുതല്‍ ഗ്രാന്റ്സ്ലാം കിരീടങ്ങളെന്ന മാര്‍ഗരറ്റ് കോര്‍ട്ടിന്റെ റെക്കോഡിനൊപ്പമെത്താനുള്ള (24) സെറീനയ്ക്ക് ഇനിയും കാത്തിരിക്കണം.  

click me!