
വാഷിംഗ്ടണ്‍: കർഷക സമരത്തിന് പിന്തുണയുമായി അമേരിക്കൻ ബാസ്ക്കറ്റ് ബോൾ താരങ്ങൾ. എന്‍ബിഎ താരങ്ങളായ ജൂജു സ്മിത്ത് ഷൂസ്റ്റർ, ബാറൺ ഡേവിസ്, കൈൽ കൂസ്മ എന്നിവരാണ് കര്‍ഷക സമരത്തിന് പിന്തുണയറിയിച്ച് ട്വീറ്റ് ചെയ്തത്.
കർഷകർക്ക് വൈദ്യ സഹായത്തിനായി ജൂജു സ്മിത്ത് ഷൂസ്റ്റർ 10,000 ഡോളർ സംഭാവന നൽകുകയും ചെയ്തു.
ഇന്ത്യയില്ർ നടക്കുന്ന കാര്യങ്ങള്‍ നമ്മള്‍ അഭിസംബോധന ചെയ്യണമെന്നായിരുന്നു ബാറൺ ഡേവിസിന്‍റെ
ട്വീറ്റ്.
ജിവിക്കാന്‍ വേണ്ടി സമരം ചെയ്യുന്ന കര്‍ഷകരുടെ അവകാശങ്ങള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും എല്ലാവരും ഇതേക്കുറിച്ച് ബോധവാന്‍മാരാകണമെന്നും ഡേവിസ് വ്യക്തമാക്കി.
നമുക്കിനി ഇതേക്കുറിച്ച് സംസാരിക്കാം എന്നായിരുന്നു കര്‍ഷകസമരത്തിന്‍റെ ചിത്രം പങ്കുവെച്ച് കൈൽ കൂസ്മയുടെ ട്വീറ്റ്.