കൊവിഡ് അപകടം വിതച്ചുകൊണ്ടിരിക്കെ ശക്തമായ സന്ദേശവുമായി സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകത രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ബോള്‍ട്ട്.
ലണ്ടന്‍: കൊവിഡ് അപകടം വിതച്ചുകൊണ്ടിരിക്കെ ശക്തമായ സന്ദേശവുമായി സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ട്. സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകത രസകരമായി അവതരിപ്പിച്ചിരിക്കുകയാണ് ബോള്‍ട്ട്. ഇതിനായി 2008 ബീജിങ് ഒളിംപിക്‌സില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടുന്ന ചിത്രമാണ് ബോള്‍ട്ട് ഉപയോഗിച്ചിരിക്കുന്നത്. എതിരാളിയേക്കാള്‍ ഏതാണ്ട് ഒരു മീറ്റര്‍ മുന്നിലാണ് ബോള്‍ട്ട്.
ഇതിലൂടെ സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയാണ് ബോള്‍ട്ട് വ്യക്തമാക്കി തരുന്നത്. 9.69 സെക്കന്‍ഡിലാണ് ബോള്‍ട്ട് മത്സരം പൂര്‍ത്തിയാക്കിയത്. ഒളിംപിക്‌സ് ചരിത്രത്തിലെ പുതിയ റെക്കോഡായിരുന്നത്.