ഉസൈന്‍ ബോള്‍ട്ടിന്‍റെ 'രാജ്ഞി'യെത്തി; ഒളിപ്യ ലൈറ്റ്നിംഗ് ബോള്‍ട്ടിന്‍റെ ചിത്രം പങ്കുവച്ച് താരം

Web Desk   | others
Published : Jul 08, 2020, 09:25 AM IST
ഉസൈന്‍ ബോള്‍ട്ടിന്‍റെ 'രാജ്ഞി'യെത്തി; ഒളിപ്യ ലൈറ്റ്നിംഗ് ബോള്‍ട്ടിന്‍റെ ചിത്രം പങ്കുവച്ച് താരം

Synopsis

ഇന്നലെ രാത്രിയാണ് കുഞ്ഞിന്‍റെ ചിത്രവും ഒളിപ്യ ലൈറ്റ്നിംഗ് ബോള്‍ട്ട് എന്ന പേരിനൊപ്പം ഉസൈന്‍ ബോള്‍ട്ട് ട്വീറ്റ് ചെയ്തത്. 33കാരനായ ഉസൈന്‍ ബോള്‍ട്ടിന്‍റേയും 30കാരിയായ കാസിയുടേയും ആദ്യ കുഞ്ഞാണ് ഒളിംപ്യ ലൈറ്റ്നിംഗ് ബോള്‍ട്ട്. 

അച്ഛനായ സന്തോഷം പങ്കുവച്ച് ചരിത്രത്തിലെ വേഗതയേറിയ താരം ഉസൈൻ ബോൾട്ട്.  കാസിയുടേയും തന്‍റേയും പെണ്‍കുഞ്ഞിന്‍റെ ചിത്രവും ഉസൈന്‍ ബോള്‍ട്ട് പുറത്തുവിട്ടു. ഇന്നലെ രാത്രിയാണ് കുഞ്ഞിന്‍റെ ചിത്രവും ഒളിപ്യ ലൈറ്റ്നിംഗ് ബോള്‍ട്ട് എന്ന പേരിനൊപ്പം ഉസൈന്‍ ബോള്‍ട്ട് ട്വീറ്റ് ചെയ്തത്. 33കാരനായ ഉസൈന്‍ ബോള്‍ട്ടിന്‍റേയും 30കാരിയായ കാസിയുടേയും ആദ്യ കുഞ്ഞാണ് ഒളിംപ്യ ലൈറ്റ്നിംഗ് ബോള്‍ട്ട്. 

2014 മുതൽ ഒരുമിച്ചാണ് ജീവിക്കുന്ന ഉസൈന്‍ ബോള്‍ട്ടും കാസിയും 2016–ാണ് ബന്ധം പരസ്യമാക്കിയത്. രാജാവോ രാജ്ഞിയോ വരാനിരിക്കുന്നുവെന്നായിരുന്നു കാസി ഗര്‍ഭിണിയാണെന്ന വിവരം പങ്കുവച്ച് ഉസൈന്‍ ബോള്‍ട്ട് പ്രതികരിച്ചത്. ജമൈക്കൻ താരമായ ഉസൈൻ ബോൾട്ട് 100, 200 മീറ്ററിൽ റെക്കോഡ് വേഗത്തിലാണ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. 

PREV
click me!

Recommended Stories

പ്രേക്ഷകരെ ത്രസിപ്പിച്ച് 20 വർഷം, ഒടുവിൽ ആരാധകരെ നിരാശയിലാക്കി ജോൺ സീന വിരമിച്ചു
ടെക് മഹീന്ദ്ര ഗ്ലോബല്‍ ചെസ് ലീഗിന് തുടക്കമായി