നടുറോഡിലെ അഭ്യാസം കണ്ട് അമ്പരന്ന് നാദിയ കൊമനേച്ചി! അന്താരാഷ്‌ട്ര ഹീറോകളായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍- വൈറല്‍ വീഡിയോ

Published : Aug 31, 2019, 02:43 PM ISTUpdated : Aug 31, 2019, 03:03 PM IST
നടുറോഡിലെ അഭ്യാസം കണ്ട് അമ്പരന്ന് നാദിയ കൊമനേച്ചി! അന്താരാഷ്‌ട്ര ഹീറോകളായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍- വൈറല്‍ വീഡിയോ

Synopsis

സ്‌കൂള്‍ യൂണിഫോമില്‍ നടുറോഡില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പുറത്തെടുത്ത അഭ്യാസപ്രകടനത്തെ 'വിസ്‌മയാവഹം' എന്നാണ് കൊമനേച്ചി വിശേഷിപ്പിക്കുന്നത്

ദില്ലി: സാമൂഹ്യമാധ്യമമായ ടിക് ടോക്കിലൂ‍ടെ ശ്രദ്ധനേടിയ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അന്താരാഷ്‌ട്ര ഹീറോകളാണ്. ജിംനാസ്റ്റിക്‌സ് ഇതിഹാസം നാദിയ കൊമനേച്ചിയാണ് ഇവരുടെ ആരാധകരില്‍ ഒരാള്‍. അപ്പോള്‍ ഊഹിക്കാം ഈ കുട്ടികള്‍ അത്ര ചില്ലറക്കാരല്ലെന്ന്. 

സ്‌കൂളില്‍ പോവുംവഴി ആരെയും അമ്പരിപ്പിക്കുന്ന രീതിയില്‍ നടുറോഡില്‍ മലക്കംമറിഞ്ഞ് അഭ്യാസം നടത്തുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. സ്‌കൂള്‍ യൂണിഫോമില്‍ ബാഗ് ചുമലിലേന്തിയാണ് ഇവരുടെ പ്രകടനം. ഇതുകണ്ട് 'വിസ്‌മയാവഹം' എന്നാണ് കൊമനേച്ചിയുടെ പ്രതികരണം. കൊമനേച്ചി ഈ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചതോടെയാണ് ഇരുവരും അന്താരാഷ്‌ട്ര സ്റ്റാറുകളായത്. 12 ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കാണുകയും ചെയ്തു. 

എന്നാല്‍ വീഡിയോയുടെ ഉറവിടമോ ഈ കുട്ടികളെക്കുറിച്ചോ യാതൊരു വിവരങ്ങളും പുറത്തുവന്നിട്ടില്ല. എന്‍ഡിടിവി അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയിട്ടുണ്ട്. കൊമനേച്ചിയെ പോലെ വിസ്‌മയങ്ങളായി ഇവര്‍ വളരട്ടെ എന്ന് ആശംസിക്കുകയാണ് ആരാധകര്‍. ഒളിംപിക്‌സില്‍ ആദ്യമായി 10 പോയിന്‍റുകള്‍ നേടിയ ജിംനാസ്റ്റിക്‌സ് താരമാണ് നാദിയ കൊമനേച്ചി.

PREV
click me!

Recommended Stories

അഞ്ജു ബോബി ജോർജിന്‍റെ 22 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്തു; ലോങ് ജമ്പിൽ ചരിത്രക്കുതിപ്പുമായി കേരളത്തിന്റെ ആൻസി സോജൻ
എഫ്‌ഐഎച്ച് പ്രോ ലീഗ് ഹോക്കി: പാകിസ്ഥാനെ ഗോള്‍മഴയില്‍ മുക്കി ഇന്ത്യ; ജയം ഒന്നിനെതിരെ ഏഴ് ഗോളുകള്‍ക്ക്