കൊവിഡ് സമ്പർക്കം; ജൊഹന്ന കോന്‍റ വിംബിള്‍ഡണില്‍ നിന്ന് പിന്‍മാറി

By Web TeamFirst Published Jun 28, 2021, 1:08 PM IST
Highlights

നിലവില്‍ 27-ാം സീഡ് താരമായ ജൊഹന്ന കോന്‍റ 2017ലെ സെമി ഫൈനലിസ്റ്റാണ്

ലണ്ടന്‍: ബ്രിട്ടീഷ് താരം ജൊഹന്ന കോന്‍റ വിംബിള്‍ഡണില്‍ നിന്ന് പിന്‍മാറി. പരിശീലന സംഘത്തിലെ ഒരാള്‍ക്ക് കൊവിഡ് ബാധിച്ചതോടെയാണിത്. നിലവില്‍ 27-ാം സീഡ് താരമായ ജൊഹന്ന 2017ലെ സെമി ഫൈനലിസ്റ്റാണ്.

കൊവിഡ് ബാധിച്ചയാളുമായി അടുത്ത സമ്പർക്കമുള്ളതിനാല്‍ 10 ദിവസത്തെ ഐസൊലേഷന്‍ താരത്തിനാവശ്യമാണ് എന്ന് ഓള്‍ ഇംഗ്ലണ്ട് ക്ലബ് അറിയിച്ചു. കൊറോണ പ്രോട്ടോക്കോള്‍ കാരണം ഇത്തവണത്തെ വിംബിള്‍ഡണില്‍ നിന്ന് പിന്‍മാറേണ്ടിവരുന്ന ആദ്യ സിംഗിള്‍സ് താരമാണ് കോന്‍റ. 

കൊവിഡ് മഹാമാരി കാരണം കഴിഞ്ഞ വർഷം നടക്കാതിരുന്ന വിംബിള്‍ഡണ്‍ ഇന്നാണ് ആരംഭിക്കുന്നത്. 1945ന് ശേഷം ആദ്യമായാണ് വിംബിള്‍ഡണ്‍ ഉപേക്ഷിച്ചത്. 

മുപ്പതുകാരിയായ ജൊഹന്ന കോന്‍റ 2016ലെ ഓസ്ട്രേലിയന്‍ ഓപ്പണിലും 2019ലെ ഫ്രഞ്ച് ഓപ്പണിലും സെമി ഫൈനലിസ്റ്റായിരുന്നു. വിംബിള്‍ഡണിന് ഒരുക്കമെന്ന നിലയില്‍ നോട്ടിംഗ്ഹാമില്‍ മത്സരിച്ച കോന്‍റ കിരീടം നേടിയിരുന്നു. 

നീലക്കുപ്പായത്തില്‍ റെക്കോർഡിടാന്‍ മെസി; പിന്തള്ളുക മഷറാനോയേ

ലങ്കന്‍ പര്യടനം: ക്യാപ്റ്റന്‍സി വലിയ അവസരം, ദ്രാവിഡിന്‍റെ ശിക്ഷണം ഗുണം ചെയ്യും: ധവാൻ

കോപ്പയില്‍ അർജൻറീനയ്ക്ക് അവസാന ഗ്രൂപ്പ് മത്സരം; ടീമില്‍ വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!